Sunday, July 13, 2025
27.3 C
Bengaluru

ഭര്‍തൃ വീട്ടില്‍ യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അറസ്റ്റിൽ

മലപ്പുറത്ത് എളങ്കൂരിലെ ഭർതൃ വീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിഷ്ണുജയുടെ ഭർത്താവ് പ്രബിന്റെ അറസ്റ്റ് രേഖപ്പെടുത്തി മഞ്ചേരി പോലീസ്. ആത്മഹത്യ പ്രേരണ, സ്ത്രീ പീഡനം എന്നീ കുറ്റങ്ങള്‍ ആണ് പ്രതിക്ക് എതിരെ ചുമത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജ(25)യെ ഭർതൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

യുവതിയെ പ്രബിനും വീട്ടുകാരും ഉപദ്രവിച്ചിരുന്നുവെന്ന് വിഷ്ണുജയുടെ കുടുംബം ആരോപിച്ചിരുന്നു. സ്ത്രീധനത്തിന്റേയും സൗന്ദര്യത്തിന്റേയും ജോലിയില്ലാത്തതിന്റെയും പേരില്‍ ആക്ഷേപിച്ചെന്നും വിഷ്ണുജയുടെ പിതാവ് വാസുദേവൻ പറയുന്നു. വിഷ്ണുജയും എളങ്കൂര്‍ സ്വദേശി പ്രഭിനും തമ്മിലുള്ള വിവാഹം നടന്നത് 2023 മെയ് മാസത്തിലാണ്.

സ്ത്രീധനത്തിന്റെയും സൗന്ദര്യത്തിന്റെയും പേരില്‍ ഉപദ്രവിച്ചിരുന്നെന്ന് കുടുംബം പരാതി നല്‍കിയിരുന്നു. പീഡനത്തിന് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ കൂട്ട് നിന്നെന്നും ആരോപണമുണ്ട്. ഭര്‍ത്താവിനും കുടുംബത്തിനും എതിരെ നടപടി വേണമെന്ന് വിഷ്ണുജയുടെ കുടുംബം ആവശ്യപ്പെട്ടു. സംഭവത്തില്‍ മഞ്ചേരി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.

TAGS : LATEST NEWS
SUMMARY : The incident in which a young woman committed suicide at her husband’s house: the husband was arrested

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ആര്യവൈദ്യശാലാ ട്രസ്റ്റി പി രാഘവവാരിയർ അന്തരിച്ചു

കോട്ടയ്ക്കൽ: കോട്ടയ്ക്കൽ ആര്യവൈദ്യശാലാ ട്രസ്റ്റ് ബോർഡ് അംഗവും സ്‌പെഷൽ കൺസൽറ്റന്റുമായ പി.രാഘവവാരിയർ...

തമിഴ്നാട്ടില്‍ ചരക്ക് ട്രെയിനിലെ തീപിടിത്തം: എട്ട് സർവീസുകൾ പൂർണമായി റദ്ദാക്കി

ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂരിൽ ഡീസലുമായിപ്പോയ ചരക്ക് ട്രെയിന്‍ പാളം തെറ്റി തീപിടിച്ചുണ്ടായ...

കഠിനമായ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍; തടവുകാരന്റെ വയറ്റിൽ നിന്ന് പുറത്തെടുത്തത് മൊബൈൽ ഫോൺ

ബെംഗളൂരു: സെൻട്രൽ ജയിലിലെ തടവുകാരന്റെ വയറ്റിൽനിന്ന് ശസ്ത്രക്രിയയിലൂടെ മൊബൈൽ ഫോൺ പുറത്തെടുത്തു....

കോഴിക്കോട് കുറ്റിച്ചിറ കുളത്തില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു

കോഴിക്കോട്: കുറ്റിച്ചിറ കുളത്തില്‍ നീന്തല്‍ പരിശീലനത്തിനിടെ കുട്ടി മുങ്ങി മരിച്ചു. പതിനേഴുവയസുകാരനായ...

പാലക്കാട് നിപ ബാധ: മരിച്ച 58കാരൻ്റെ വീടിന് 3 കിമീ ചുറ്റളവില്‍ പ്രവേശന നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ മരണം സ്ഥിരീകരിച്ചതോടെ നിയന്ത്രണം ശക്തമാക്കി ആരോഗ്യവകുപ്പ്....

Topics

കാഴ്ചപരിമിതർക്ക് സുഖയാത്ര ഉറപ്പാക്കാൻ ബിഎംടിസി; ഓൺബോർഡ് സംവിധാനം കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കുന്നു

ബെംഗളൂരു: കാഴ്ച പരിമിതിയുള്ളവർക്ക് പരസഹായമില്ലാതെ ബസുകൾ തിരിച്ചറിയാനുള്ള ഓൺബോർഡ് സംവിധാനം വ്യാപിപ്പിക്കാൻ...

ബെംഗളൂരുവിലെ കനാലിൽ അജ്ഞാതനായ പുരുഷന്റെ മൃതദേഹം; നെഞ്ചിൽ തമിഴിൽ പച്ചക്കുത്ത്

ബെംഗളൂരു: കെങ്കേരി ആർവി കോളജിനു സമീപത്തെ കനാലിൽ അജ്ഞാതനായ പുരുഷന്റെ മൃതദേഹം...

കുടുംബ വഴക്ക്; കന്നഡ സീരിയൽ നടിയെ കുത്തിപരുക്കേൽപ്പിച്ചു, ഭർത്താവ് അറസ്റ്റിൽ

ബെംഗളൂരു: കുടുംബ വഴക്കിനെ തുടർന്ന് കന്നഡ ടിവി സീരിയൽ നടിയെ കുത്തിപരുക്കേൽപിച്ച...

ബെംഗളൂരുവിൽ വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: സർജാപുര-അത്തിബെലെ 66 കെവി ലൈനിൽ അറ്റക്കുറ്റപ്പണികൾ നടക്കുന്നതിനാൽ നഗരത്തിലെ വിവിധ...

ബെംഗളൂരുവിൽ ഒരു ലക്ഷം കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കും; ഡി.കെ. ശിവകുമാർ

ബെംഗളൂരു: നഗരത്തിൽ അടുത്ത 5 വർഷത്തിനുള്ളിൽ ഒരു ലക്ഷം കോടി രൂപയുടെ...

സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്; ബന്നാർഘട്ട മൃഗശാല പ്രവേശന ടിക്കറ്റ് നിരക്ക് ഓഗസ്റ്റ് മുതൽ വർധിക്കും

ബെംഗളൂരു: ബന്നാർഘട്ട മൃഗശാലയിലെ പ്രവേശന ടിക്കറ്റ് നിരക്ക് ഓഗസ്റ്റ് മുതൽ 20%...

പുതിയ 148 നോൺ എസി ഇലക്ട്രിക് ബസുകൾകൂടി പുറത്തിറക്കി ബിഎംടിസി

ബെംഗളൂരു: പുതിയ 148 നോൺ എസി ഇലക്ട്രിക് ബസുകൾ കൂടിയാണ് നിരത്തിലിറക്കി...

മുൻ മന്ത്രി ബി.ടി. ലളിതാ നായക് കോൺഗ്രസിൽ ചേർന്നു

ബെംഗളൂരു: മുൻ മന്ത്രി ബി.ടി. ലളിതാ നായക് കോൺഗ്രസിൽ ചേർന്നു. പാര്‍ട്ടി...

Related News

Popular Categories

You cannot copy content of this page