Monday, September 15, 2025
20.3 C
Bengaluru

മാവോവാദി നേതാവ് തൊമ്പാട്ടു ലക്ഷ്മി കീഴടങ്ങി

ബെംഗളൂരു: മാവോവാദി നേതാവായ തൊമ്പാട്ടു ലക്ഷ്മി കീഴടങ്ങി. ഞായറാഴ്ച ഉഡുപ്പി ഡെപ്യൂട്ടി കമ്മീഷണർക്ക് മുമ്പിലാണ് ലക്ഷ്മി കീഴടങ്ങിയത്. ലക്ഷ്മിയെ ജില്ലാ പോലീസ് കസ്റ്റഡിയിലെടുത്തു. അടുത്തിടെ കര്‍ണാടകയിലെ ആറ് മാവോവാദി നേതാക്കള്‍ പോലീസിൽ കീഴടങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് വര്‍ഷങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന ലക്ഷ്മിയും കീഴടങ്ങിയത്. ലക്ഷ്മിയുടെ ഭര്‍ത്താവും മാവോ നേതാവുമായ സലീം നാലുവര്‍ഷം മുമ്പ് ആന്ധ്രാപ്രദേശ് സര്‍ക്കാരിന് മുന്നില്‍ കീഴടങ്ങിയിരുന്നു.

ഇതുവരെ 21 മാവോയിസ്റ്റുകളാണ് ഇത്തരത്തില്‍ നക്സൽ പ്രവര്‍ത്തനം അവസാനിപ്പിച്ച് കീഴടങ്ങിയതെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ലക്ഷ്മിയും കീഴടങ്ങിയതോടെ മാവോവാദി സംഘങ്ങളില്‍ ഇനി കര്‍ണാടക സ്വദേശികളാരും ഇല്ലെന്നാണ് വിവരം. മാവോവാദികളുടെ കേസുകളില്‍ വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കാനായി പ്രത്യേക കോടതി സ്ഥാപിക്കാന്‍ ആവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയെ സമീപിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ഏതാനും വര്‍ഷങ്ങളായി ലക്ഷ്മി മാവോവാദി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു. ലക്ഷ്മിക്കെതിരേ ഉഡുപ്പിയില്‍ മൂന്നു കേസുകളാണ് നിലവിലുള്ളത്. നക്‌സല്‍വിരുദ്ധ സേനയ്‌ക്കെതിരേ വെടിവെപ്പ് നടത്തിയതിനും ഒരാളെ ആക്രമിച്ചതിനും ഗ്രാമങ്ങളില്‍ ലഘുലേഖകള്‍ വിതരണംചെയ്തതിനുമാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. 2007 മുതല്‍ ലക്ഷ്മി ഒളിവിലാണെന്നും ഇവര്‍ക്കെതിരേ പലതവണ വാറന്റ് പുറപ്പെടുവിച്ചതാണെന്നും പോലീസ് അറിയിച്ചു.

TAGS: KARNATAKA | NAXALITE
SUMMARY: Naxalite Thombattu Lakshmi surrenders before Udupi DC

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

മൈസൂരു ദസറ: എയർ ഷോ 27-ന്

ബെംഗളൂരു: മൈസൂരു ദസറയുടെ ഭാഗമായി വ്യോമസേന നടത്തുന്ന എയർ ഷോ സെപ്റ്റംബർ...

പാകിസ്ഥാനെ​ ഏഴ് വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ ഏഷ്യാ കപ്പ് സൂപ്പർ ഫോർ റൗണ്ടിൽ

ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ തേരോട്ടം. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ...

‘മാപ്പിടുമ്പോള്‍ ഓണാവട്ടെ ഓഡിയോ’; നാവിഗേഷന്‍ ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്

കൊച്ചി: നാവിഗേഷന്‍ ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ ഓഡിയോ പ്രവര്‍ത്തനക്ഷമമാക്കുന്നത് യാത്രകള്‍ കൂടുതല്‍ സുരക്ഷിതമാക്കുമെന്ന് മോട്ടോര്‍...

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തെ പോലീസ് പിടികൂടി; നവജാത ശിശുവിനെ രക്ഷപ്പെടുത്തി

ബെംഗളൂരു: ആശുപത്രികളില്‍ നിന്നും നവജാത ശിശുക്കളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തെ ബെല്ലാരി പോലീസ്...

14കാരിയുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചു; ടാറ്റൂ ആർട്ടിസ്റ്റ് അറസ്റ്റിൽ

പാലക്കാട്: പോക്‌സോ കേസിൽ ടാറ്റൂ ആർട്ടിസ്റ്റ് പിടിയിൽ. പതിനാലുകാരിയുടെ നഗ്‌നചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന...

Topics

പൂജ, ദസറ അവധി; 20 പ്രതിദിന സ്പെഷ്യല്‍ സര്‍വീസുമായി കേരള ആർടിസി

ബെംഗളൂരു: പൂജ, ദസറ അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക്...

ചരക്കുലോറി ഓട്ടോയിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം

ബെംഗളൂരു: നിയന്ത്രണം വിട്ട ചരക്ക് ലോറി ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് അച്ഛനും മകൾക്കും...

അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ 3 ദിവസം കാവേരി ജലവിതരണം മുടങ്ങും

ബെംഗളൂരു: കാവേരി ജലവിതരണ പദ്ധതിയുടെ പമ്പിംഗ് സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സെപ്റ്റംബർ...

ജയിലിൽ കഴിയുന്ന നടൻ ദർശൻ്റെ ഫ്ലാറ്റിൽ മോഷണം; 3 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി

ബെംഗളൂരു: രേണുകസ്വാമി കേസിൽ ബെംഗളൂരു സെൻട്രൽ ജയിലിൽ കഴിയുന്ന നടൻ ദർശന്റെ...

‘സൂര്യപ്രകാശം കണ്ടിട്ട് ദിവസങ്ങളായി, കൈകളിൽ ഫംഗസ് ബാധ, ജീവിതം അസഹനീയമായി’ -കുറച്ചുവിഷം തരൂവെന്ന് കോടതിയോട് കന്നഡ നടൻ ദര്‍ശന്‍

ബെംഗളൂരു: ജയിൽവാസം സഹിക്കാൻ കഴിയുന്നില്ലെന്നും കുറച്ചു വിഷംനൽകാൻ ഉത്തരവിടണമെന്നും കോടതിയോട് കന്നഡ...

നമ്മ മെട്രോ: യെല്ലോ ലൈനിൽ നാലാമത്തെ ട്രെയിന്‍ ഇന്നു മുതല്‍ സര്‍വീസ് ആരംഭിക്കും 

ബെംഗളൂരു : ബെംഗളൂരു നമ്മ മെട്രോയുടെ പുതിയ പാതയായ ആർവി റോഡിൽനിന്ന്...

മെട്രോ പിങ്ക് ലൈനിൽ സർവീസ് അടുത്തവർഷം

ബെംഗളൂരു: നമ്മ മെട്രോയുടെ നാലാമത്തെ പാതയായ പിങ്ക് ലൈനില്‍ അടുത്തവർഷം മുതല്‍...

എറണാകുളം-ബെംഗളൂരു ഇൻ്റർസിറ്റി സൂപ്പർഫാസ്റ്റ് ഇനിമുതൽ എക്സ്പ്രസ്

ബെംഗളൂരു: എറണാകുളം- ബെംഗളൂരു–എറണാകുളം സൂപ്പർഫാസ്റ്റ് ഇൻറർസിറ്റി ട്രെയിൻ ഇനി മുതൽ എക്സ്പ്രസ്...

Related News

Popular Categories

You cannot copy content of this page