ബാറ്ററികളിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യ ഇവി ചാർജിങ് സ്റ്റേഷൻ ബെംഗളൂരുവിൽ

ബെംഗളൂരു: ബാറ്ററികളിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യ ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജിങ് സ്റ്റേഷൻ ബെംഗളൂരുവിൽ ഉടൻ ആരംഭിക്കും. ബെസ്കോമിന്റെ നേതൃത്വത്തിലാണ് സ്റ്റേഷൻ പ്രവർത്തിക്കുക. പ്രാരംഭ ലൈഫ് സൈക്കിൾ അവസാനിച്ചതിന് ശേഷം വ്യത്യസ്ത ആപ്ലിക്കേഷനുകൾക്കായി ഉപയോഗിക്കുന്ന ബാറ്ററികൾ വഴി സൗരോർജ്ജം സംഭരിച്ച ശേഷമാണ് പവർ സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കുക.
ജർമ്മൻ ആസ്ഥാനമായുള്ള കമ്പനികളായ ജിഐഇസെഡ്, നൂനം എന്നിവയുമായി ഏകോപിപ്പിച്ച് ദേവനഹള്ളിയിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഒന്നരകിലോമീറ്റർ ദൂരത്താണ് ആദ്യ സ്റ്റേഷൻ ബെസ്കോം തുറക്കുന്നത്. റൂഫ്‌ടോപ്പ് സോളാർ സിസ്റ്റവും ഇതിനായി ഉപയോഗിക്കും.
ഇവി ചാർജിംഗ് സ്റ്റേഷനിൽ സോളാർ ഇൻസ്റ്റാളേഷൻ ഉണ്ടായിരിക്കും. ഇത് സൗരോർജം സംഭാരിച്ച് സ്റ്റേഷനെ പ്രവർത്തിപ്പിക്കും. 45 കെവിഎ ശേഷിയുള്ള രണ്ട് ബാറ്ററികൾ (ഓരോ സ്റ്റാക്കിലും 18 ബാറ്ററികൾ ഉണ്ടാകും) അധിക സൗരോർജ്ജം സംഭരിക്കും. ഈ ഊർജ്ജം മറ്റ് സമയങ്ങളിൽ സ്റ്റേഷൻ്റെ പ്രവർത്തനത്തിനായി ഉപയോഗിക്കും.
സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഇവി സ്റ്റേഷനുകൾ മുമ്പ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും, ഊർജ്ജം സംഭരിക്കാനും സ്റ്റേഷനിലേക്ക് വിതരണം ചെയ്യാനും സെക്കൻഡ് ലൈഫ് ബാറ്ററികൾ ഒരിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് ബെസ്‌കോം ഉദ്യോഗസ്ഥർ പറഞ്ഞു.
15 മുതൽ 20 ദിവസത്തിനകം പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 80 ശതമാനം ജോലികളും ഇതിനകം പൂർത്തിയായിക്കഴിഞ്ഞു. ഉടൻ തന്നെ സ്റ്റേഷൻ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് ബെസ്കോം ഉദ്യോഗസ്ഥർ പറഞ്ഞു.
TAGS: BENGALURU | EV POWER STATION
SUMMARY: First-of-its-kind battery powered EV charging station to come up near Bengaluru airport



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.