Friday, July 4, 2025
20.4 C
Bengaluru

ഹൃദയാഘാതം മൂലം യുവാക്കളിൽ മരണനിരക്ക് വർധിക്കുന്നു; അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

ബെംഗളൂരു: ഹൃദയാഘാതം മൂലം യുവാക്കളിൽ മരണനിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സർക്കാർ. ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന വിദഗ്ധ സംഘത്തിനാണ് അന്വേഷണച്ചുമതല. ഹൃദയാഘാതങ്ങൾ മൂലമുള്ള മരണവും ഇതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളും കഴിഞ്ഞ മൂന്ന് വർഷങ്ങളായി യുവാക്കളില്‍ വർധിച്ചുവരികയാണ്.

കോവിഡ് വാക്സിന്റെ പാര്‍ശ്വഫലങ്ങളാണ് ഈ സാഹചര്യത്തിനു കാരണമെന്ന് അഭ്യൂഹങ്ങളുണ്ട്. വിഷയത്തില്‍ കൃത്യമായ പഠനവും ഗവേഷണവും നടത്തി റിപ്പോര്‍ട്ടും നിര്‍ദേശവും ഉള്‍പ്പെടെ സമര്‍പ്പിക്കാന്‍ വിദഗ്ധ സംഘത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യ നിര്‍ദേശം നല്‍കി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജാറാം തല്ലൂര്‍ മുഖ്യമന്ത്രിക്കയച്ച ഇമെയിലാണ് ഇത്തരമൊരു അന്വേഷണത്തിനും പഠനത്തിനും കാരണമായത്.

കോവിഡുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ പൊതുജനങ്ങള്‍ക്കിടയില്‍ വര്‍‍ധിക്കുന്നുണ്ട്. യുവാക്കളിലുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്ക് കോവിഡുമായി ബന്ധമുണ്ടോയെന്ന് പരിശോധിച്ച് ഉറപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും രാജാറാം ആവശ്യപ്പെട്ടിരുന്നു.

TAGS: HEART ATTACK
SUMMARY: Expert panel to probe rising sudden deaths in Karnataka

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ചക്രവാതച്ചുഴി: ഇന്ന് വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ; നാലിടത്ത് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ ഫലമായി സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന്...

പൊതുവേദിയിൽ കർണാടക മുഖ്യമന്ത്രി അടിക്കാൻ കയ്യോങ്ങിയ ഐപിഎസ് ഓഫിസർ രാജി പിൻവലിച്ചു

ബെംഗളൂരു: പൊതുവേദിയിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അടിക്കാൻ കയ്യോങ്ങിയ ഐപിഎസ് ഓഫിസർ...

അറ്റകുറ്റപ്പണി: ട്രെയിനുകള്‍ക്ക് ?നിയന്ത്രണം, ഹംസഫര്‍ എക്സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ വഴിതിരിച്ച് വിടും

തിരുവനന്തപുരം: തിരുവനന്തപുരം ഡിവിഷണൽ റെയിൽവേയ്‌ക്ക്‌ കീഴിലെ വിവിധ സെക്‌ഷനുകളിൽ എൻജിനിയറിങ്‌ പ്രവൃത്തി...

വിമാനത്താവളത്തിലേക്ക് പുതിയ നോൺ എസി ബസ് സർവീസുമായി ബിഎംടിസി

ബെംഗളൂരു: ശിവാജിനഗറിൽ നിന്ന് വിമാനത്താവളത്തിലേക്ക് ബിഎംടിസിയുടെ നോൺ എസി ബസ് ഇന്ന്...

ബൈക്ക് ടാക്സി അനുവദിക്കണം; കോടതിയെ സമീപിച്ച് വനിതായാത്രക്കാർ

ബെംഗളൂരു: സംസ്ഥാനത്ത് സര്‍വീസ് നിരോധിച്ച ബൈക്ക് ടാക്സികൾ പുനരാരംഭിക്കാന്‍ അനുമതി നൽകണമെന്നാവശ്യപ്പെട്ട്...

Topics

വിമാനത്താവളത്തിലേക്ക് പുതിയ നോൺ എസി ബസ് സർവീസുമായി ബിഎംടിസി

ബെംഗളൂരു: ശിവാജിനഗറിൽ നിന്ന് വിമാനത്താവളത്തിലേക്ക് ബിഎംടിസിയുടെ നോൺ എസി ബസ് ഇന്ന്...

അപ്പാർട്മെന്റിലെ മഴക്കുഴിയിലെ അസ്ഥികൂടം ; കൊലപാതകമല്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്

ബെംഗളൂരു: ബേഗൂറിലെ അപ്പാർട്മെന്റിലെ മഴവെള്ളക്കുഴിയിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവം കൊലപാതകമല്ലെന്ന് ഫൊറൻസിക്...

നോര്‍ക്ക റൂട്ട്‌സ് പ്രചരണ മാസാചരണം

ബെംഗളൂരു: കേരള സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സ് ലോകത്തെമ്പാടുമുള്ള പ്രവാസി കേരളീയര്‍ക്കായി...

മൈസൂരു റോഡിൽ ട്രക്കിടിച്ച് ബൈക്ക് യാത്രക്കാരനായ 19കാരന് ദാരുണാന്ത്യം

ബെംഗളൂരു: മൈസൂരു റോഡിൽ ട്രക്കിടിച്ച് ബൈക്ക് യാത്രക്കാരനായ 19 വയസ്സുകാരൻ മരിച്ചു....

ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള നമ്മ മെട്രോ പാതയിൽ ഓഗസ്റ്റിൽ സർവീസ് ആരംഭിച്ചേക്കും

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള നമ്മ മെട്രോ ആർവി റോഡ്-ബൊമ്മസന്ദ്ര പാതയിൽ ഓഗസ്റ്റ്...

ശുചിമുറിയിൽ സഹപ്രവർത്തകയുടെ ദൃശ്യങ്ങൾ രഹസ്യമായി മൊബൈൽ ഫോണില്‍ പകര്‍ത്തി; ഇൻഫോസിസ് ടെക്കി അറസ്റ്റിൽ

ബെംഗളൂരു: ഐ.ടി.കമ്പനിയുടെ വനിതാ ശുചിമുറിയിൽ മൊബൈൽ ഫോണില്‍ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ...

നെലമംഗല-ബെംഗളൂരു ദേശീയ പാതയിലെ ടോൾ നിരക്ക് വർധിപ്പിച്ചു

ബെംഗളൂരു: നെലമംഗല-ബെംഗളൂരു ദേശീയ പാതയിലെ ടോൾ നിരക്ക് വർധിപ്പിച്ച് ദേശീയപാത അതോറിറ്റി....

Related News

Popular Categories

You cannot copy content of this page