Follow the News Bengaluru channel on WhatsApp

ബെംഗളൂരു അർബൻ ജില്ലയടക്കം 19 ജില്ലകളില്‍ ജൂണ്‍ 14 മുതല്‍ അൺലോക് പ്രഖ്യാപിച്ചു; 11 ജില്ലകളിൽ ലോക് ഡൗൺ തുടരും

ബെംഗളൂരു: ഉയര്‍ന്ന പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള 11 ജില്ലകളിൽ ഈ മാസം 21 വരെ ലോക് ഡൗൺ തുടരുമെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ അറിയിച്ചു. ബെംഗളൂരു അർബൻ ജില്ലയടക്കം 19 ജില്ലകളിൽ ജൂണ്‍ 14 മുതല്‍ അൺലോക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം സംസ്ഥാന വ്യാപകമായി ജൂൺ 14 മുതൽ 21 വരെ രാത്രികാല കർഫ്യൂവും, വെള്ളിയാഴ്ച രാത്രി 7 മുതൽ തിങ്കളാഴ്ച രാവിലെ 5 മണിവരെ വാരാന്ത്യ കർഫ്യൂവും ഏർപ്പെടുത്തിയിട്ടുണ്ട്.

ബെംഗളൂരു നഗരത്തിൽ ബിഎംടിസി ബസുകൾ മെട്രോ ട്രെയിനുകൾ എന്നിവയുടെ സർവീസ് ഉണ്ടായിരിക്കില്ല. വ്യവസായ സ്ഥാപനങ്ങൾക്ക് 50% ജീവനക്കാരെ വെച്ച് പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്. പാർക്കുകൾ പുലർച്ചെ 5 മണി മുതൽ രാവിലെ പത്ത് മണിവരെ തുറക്കാം. ഓട്ടോ, ടാക്സികൾ എന്നിവക്ക് പരമാവധി രണ്ടു പേരെ കയറ്റി സർവീസ് നടത്താം. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകൾ രാവിലെ 6 മണി മുതൽ ഉച്ചക്ക് 2 മണിവരെ തുറന്ന് പ്രവർത്തിക്കും. നിർമാണ പ്രവർത്തനങ്ങൾക്കും അനുമതിയുണ്ട്. തെരുവ് കച്ചവടക്കാർക്ക് രാവിലെ 6 മണി മുതൽ ഉച്ചക്ക് 2 മണി വരെ കച്ചവടം നടത്താം. അൺലോക്ക് പ്രഖ്യാപിച്ച ജില്ലകളിലെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച വിശദമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്ത് വന്നിട്ടില്ല.

ലോക് ഡൗൺ തുടരുന്ന ജില്ലകൾ
  1. ബെംഗളൂരു റൂറൽ
  2. ബെൽഗാവി
  3. ചിക്കമഗളൂരു
  4. ദക്ഷിണ കന്നഡ
  5. ഹാസൻ
  6. മൈസൂരു
  7. മാണ്ഡ്യ
  8. ശിവമോഗ
  9. ചാമരാജ് നഗർ
  10. കുടക്
  11. ദാവൺഗരെ
അൺലോക്ക് പ്രഖ്യാപിച്ച ജില്ലകൾ
  1. ബെംഗളൂരു അർബൻ
  2. തുംമകൂരു
  3. ഉത്തര കന്നഡ
  4. ബീദർ
  5. ബെല്ലാരി
  6. കൽബുർഗി
  7. യാദഗിരി
  8. ധാർവാഡ്
  9. കോലാര്‍
  10. ഹാവേരി
  11. റായിച്ചൂര്‍
  12. രാംനഗര
  13. കൊപ്പള
  14. ഗദഗ്
  15. ചിത്രദുര്‍ഗ
  16. ബാഗല്‍കോട്ടെ
  17. വിജയപുര
  18. ഉടുപ്പി
  19. ചിക്കബെല്ലാപുര

കോവിഡ് ടാസ്ക് ഫോഴ്സ് തലവനും ഉപമുഖ്യമന്ത്രിയുമായ ഡോ. സി.എൻ. അശ്വത് നാരായൺ, ആരോഗമന്ത്രി ഡോ. കെ സുധാകർ എന്നിവര്‍ അടക്കമുള്ള മന്ത്രിമാരുമായി ചർച്ച ചെയ്ത ശേഷമാണ് മുഖ്യമന്ത്രി തീരുമാനം അറിയിച്ചത്. രോഗവ്യാപനം കൂടുതലുള്ള ജില്ലകളിലെ ഡെപ്യൂട്ടി കമീഷണര്‍മാരുമായി രാവിലെ മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ കോവിഡ് അവലോകന യോഗം ചേര്‍ന്നിരുന്നു.

കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായതിനെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി ഏപ്രില്‍ 25 മുതല്‍ മെയ് വരെ 14 ദിവസം കോവിഡ് കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും പ്രതിദിന കേസുകളില്‍ വര്‍ധന തുടര്‍ന്നതോടെ മെയ് 10 മുതല്‍ 24 വരെ ലോക് ഡൗണ്‍ പ്രഖ്യാപിക്കുകയും പിന്നീട് ജൂണ്‍ 14 വരെ നീട്ടുകയുമായിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി അഞ്ച് ശതമാനത്തില്‍ താഴെയും പ്രതിദിന കോവിഡ് കേസുകള്‍ 5000 ത്തില്‍ താഴെയും എത്തുന്നത് വരെ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് കോവിഡ് സാങ്കേതിക സമിതി സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് പുതുതായി സ്ഥിരീകരിക്കപ്പെടുന്ന കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ് വരികയും രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാവുകയും ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച്ചത്തെ റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.58 ശതമാനമാണ്.

 

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.