Saturday, December 6, 2025
17.9 C
Bengaluru

സിനിമ സമരത്തിന് അമ്മ സംഘടനയുടെ പിന്തുണയില്ല

കൊച്ചി: അഭിനേതാക്കള്‍ പ്രതിഫലം കുറയ്ക്കണമെന്ന നിർമാതാക്കളുടെ സംഘടനയുടെ ആവശ്യം തള്ളി താര സംഘടന അമ്മ. സമര തീരുമാനം അംഗീകരിക്കാനാവില്ല, ചലച്ചിത്ര താരങ്ങള്‍ സിനിമയില്‍ അഭിനയിക്കുന്നതും നിര്‍മിക്കുന്നതുമായ വിഷയത്തില്‍ ഇടപെടുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സംഘടന അറിയിച്ചു.

പ്രതിഫല വിഷയത്തില്‍ സമവായ ചർച്ചയ്ക്ക് തയാറാണെന്ന് അമ്മ സംഘടന വ്യക്തമാക്കി. മോഹൻലാല്‍, സുരേഷ് ഗോപി, മഞ്ജു പിള്ള, ബേസില്‍ ജോസഫ്, അന്‍സിബ, ടൊവിനോ തോമസ്, സായ് കുമാര്‍, വിജയരാഘവന്‍ തുടങ്ങിയ താരങ്ങള്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനായി കൊച്ചിയിലെ അമ്മയുടെ ഓഫീസിലെത്തിയിരുന്നു.

പ്രതിഫലവുമായി ബന്ധപ്പെട്ട വിഷയം വലിയ ചർച്ചയായ സാഹചര്യത്തിലാണ് അടിയന്തര യോഗം. അതേസമയം, തിങ്കളാഴ്ച ഉച്ചക്ക് ശേഷം നിര്‍മാതാക്കളുടെ സംഘടനയുടെ എക്‌സിക്യൂട്ടീവ് യോഗം ചേരും. അമ്മ യോഗത്തിലെ തീരുമാനത്തിന്‍റെ പശ്ചാത്തലത്തില്‍ സംഘടനയുടെ തീരുമാനം എന്താണെന്നത് നിർണായകമാവും.

എതിർത്തും അനുകൂലിച്ചും വിവിധ സിനിമാ സംഘടനകള്‍ രംഗത്ത് എത്തിയതോടെ സമരപ്രഖ്യാപനം വിവാദമായിരുന്നു. എന്നാല്‍, യോഗത്തില്‍ പങ്കെടുക്കുന്നതിനായി ആന്റണി പെരുമ്പാവൂര്‍ എത്തില്ലായെന്നാണ് വിവരം. നിര്‍മാതാവ് സുരേഷ് കുമാര്‍ യോഗത്തില്‍ പങ്കെടുക്കും.

TAGS : AMMA
SUMMARY : AMMA organization does not support the film strike

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

പരപ്പന അഗ്രഹാര ജയിലിൽ എൻഐഎ റെയ്ഡ്

ബെംഗളൂരു: ഭീകരസംഘടനയായ ഐഎസ്‌ഐഎസുമായി ബന്ധമുള്ള പ്രതി ഉള്‍പ്പെടെയുള്ളവര്‍ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നതിന്റെ...

അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് അഞ്ച് പേര്‍ മരിച്ചു

ചെന്നൈ: തമിഴ്നാട്ടിലെ രാമനാഥപുരത്ത് അയ്യപ്പഭക്തർ സഞ്ചരിച്ച കാറിൽ മറ്റൊരു കാറിടിച്ചുണ്ടായ അപകടത്തില്‍...

ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളില്‍ ഇന്നും നാളെയും വൈദ്യുതി മുടങ്ങും 

ബെംഗളൂരു: കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡും (കെപിടിസിഎൽ) ബെസ്കോമും അടിയന്തര...

സെപ്റ്റംബർ 13 സംസ്ഥാനത്ത് വനിതാ ജീവനക്കാരുടെ ദിനമായി ആചരിക്കും

ബെംഗളൂരു: എല്ലാ വർഷവും സെപ്റ്റംബർ 13 ന് വനിതാ ജീവനക്കാരുടെ ദിനമായി...

Topics

പരപ്പന അഗ്രഹാര ജയിലിൽ എൻഐഎ റെയ്ഡ്

ബെംഗളൂരു: ഭീകരസംഘടനയായ ഐഎസ്‌ഐഎസുമായി ബന്ധമുള്ള പ്രതി ഉള്‍പ്പെടെയുള്ളവര്‍ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നതിന്റെ...

ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളില്‍ ഇന്നും നാളെയും വൈദ്യുതി മുടങ്ങും 

ബെംഗളൂരു: കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡും (കെപിടിസിഎൽ) ബെസ്കോമും അടിയന്തര...

ബാം​ഗ്ലൂ​ർ ലി​റ്റ​റേ​ച്ച​ര്‍ ഫെസ്റ്റിന് ഇന്ന് തുടക്കം

ബെംഗളൂരു: ബാം​ഗ്ലൂ​ർ ലി​റ്റ​റേ​ച്ച​ര്‍ ഫെസ്റ്റ് ഇന്നും നാളെയുമായി ഫ്രീ​ഡം പാ​ര്‍ക്കി​ല്‍ നടക്കും....

1.75 കോടിയുടെ രക്തചന്ദനം പിടികൂടി; അഞ്ചുപേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവില്‍ രണ്ടിടങ്ങളിലായി പോലീസ് നടത്തിയ പരിശോധനയില്‍ 1.75 കോടിയുടെ രക്തചന്ദനം...

ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം ജനുവരി 29 മുതൽ ഫെബ്രുവരി 6 വരെ 

ബെംഗളൂരു: പതിനേഴാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം (BIFFes) 2026 ജനുവരി 29...

മെട്രോ ട്രെയിനിന് മുന്നില്‍ചാടി യുവാവ് ജീവനൊടുക്കി; സംഭവം കെങ്കേരി സ്റ്റേഷനില്‍, സര്‍വീസ് തടസ്സപ്പെട്ടു 

ബെംഗളൂരു: നമ്മ മെട്രോയുടെ പര്‍പ്പിള്‍ ലൈനിലെ കെങ്കേരി സ്റ്റേഷനില്‍ യുവാവ് ട്രെയിനിന്...

സ​ർ​വീ​സു​ക​ൾ ഇ​ന്നും റ​ദ്ദാ​ക്കി; യാത്രക്കാരെ വലച്ച് ഇന്‍ഡിഗോ വിമാനക്കമ്പനി

ന്യൂ​ഡ​ൽ​ഹി: ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ ഇന്നും തടസപ്പെട്ടു. സര്‍വീസുകള്‍ താളം തെറ്റിയതിന്...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കെങ്കേരി ദൊഡ്‌ഡ ആൽമര റോഡിലെ രാമോഹള്ളി റെയിൽവേ ഗേറ്റ് 7 മുതൽ അടച്ചിടും

ബെംഗളൂരു: കെങ്കേരി, ഹെജ്ജാല റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള കെങ്കേരി ദൊഡ്‌ഡ ആൽമര റോഡിലെ...

Related News

Popular Categories

You cannot copy content of this page