ഗുജറാത്തിൽ കനത്ത മഴ, വെള്ളപ്പൊക്കം; ജനജീവിതം ദുസഹമായി, 24 മണിക്കൂറിനിടെ 3 പേർ മരിച്ചു


അഹമ്മദാബാദ് : കനത്ത മഴ തുടരുന്ന ഗുജറാത്തിലെ വിവിധയിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. വഡോദര ടൗണില്‍ വെള്ളം കയറിയതോടെ ജനജീവിതം ദുസഹമായി. ശക്തമായ മഴയില്‍ വിശ്വാമിത്രി നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെയാണ് വഡോദരയില്‍ വെള്ളക്കെട്ടുണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മഴയുമായി ബന്ധപ്പെട്ടുണ്ടായ അപകടങ്ങളിൽ മൂന്ന് പേർ മരിച്ചു. വഡോദരയിലൂടെ ഒഴുകുന്ന വിശ്വാമിത്രി നദി കരകവിഞ്ഞൊഴുകുകയാണ്. ഇതൂമൂലം ജനവാസ കേന്ദ്രങ്ങൾ രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. മുട്ടോളം വെള്ളത്തിലൂടെ ആളുകൾ നടക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
കനത്ത മഴയെത്തുടർന്ന് അജ്‌വ റിസർവോയറിൽ നിന്നും പ്രതാപപുര റിസർവോയറിൽ നിന്നും വെള്ളം വിശ്വാമിത്രി നദിയിലേക്ക് തുറന്നുവിട്ടതാണ് വെള്ളക്കെട്ടിന് കാരണമായത്.

തിങ്കളാഴ്ച വഡോദരയിൽ 26 സെൻ്റീമീറ്റർ മഴ പെയ്തതായി ഐഎംഡി അറിയിച്ചു. വഡോദരയ്ക്ക് പുറമെ രാജ്‌കോട്ടിൽ 19 സെൻ്റിമീറ്ററും അഹമ്മദാബാദിൽ 12 സെൻ്റിമീറ്ററും ഭുജിലും നാലിയയിലും 8 സെൻ്റീമീറ്ററും ഓഖയിലും ദ്വാരകയിലും 7 സെൻ്റീമീറ്ററും പോർബന്തറിൽ 5 സെൻ്റീമീറ്ററും മഴ ലഭിച്ചു.

താഴ്ന്ന പ്രദേശങ്ങളിൽ തിങ്കളാഴ്ച വൈകുന്നേരം മുതൽ വീടുകളിലേക്ക് വെള്ളം കയറിയിട്ടുണ്ട്. ആളുകൾ മറ്റ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുകയാണ്. ഭക്ഷണത്തിന് ക്ഷാമമുണ്ട്. ആളുകൾ വളരെയധികം ബുദ്ധിമുട്ട് നേരിടുന്നുവെന്നും പ്രദേശവാസികൾ പറഞ്ഞു. ഇതുപോലൊരു വെള്ളപ്പൊക്കം മുമ്പ് കണ്ടിട്ടില്ലെന്നും അവർ വ്യക്തമാക്കി.

കനത്ത മഴയെത്തുടർന്ന് വഡോദരയിലെ കാശി വിശ്വനാഥ മഹാദേവ ക്ഷേത്ര സമുച്ചയം വെള്ളത്തിനടിയിലായതിനാൽ ക്ഷേത്ര പരിസരം ചൊവ്വാഴ്ച അടച്ചു. ഈ മേഖലയിൽ കഴിഞ്ഞ 30 വർഷത്തിനിടെ ഇത്രയും മഴ കണ്ടിട്ടില്ലെന്ന് ജനങ്ങൾ പറഞ്ഞു.

ഗാന്ധിനഗറിലെ മഹാത്മാ മന്ദിർ അണ്ടർബ്രിഡ്ജിലെ സെക്ടർ 13ൽ വെള്ളം ഇറങ്ങിയതിനെ തുടർന്ന് വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ ചിതറിക്കിടക്കുന്ന നിലയിൽ കണ്ടെത്തി. തുടർച്ചയായി പെയ്യുന്ന മഴയിൽ പ്രദേശം രൂക്ഷമായ വെള്ളക്കെട്ടാണ് നേരിട്ടത്.

മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഇന്ന് സ്ഥിതിഗതികൾ വിലയിരുത്താൻ അടിയന്തര യോഗം ചേർന്നു. വരുന്ന 2-3 ദിവസങ്ങളിലും നല്ല മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം.


TAGS : |
SUMMARY : Heavy rains, floods in Gujarat; People's life became difficult and 3 people died in 24 hours


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!