ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയ്ക്ക് ഒന്നാം ടെസ്റ്റിൽ ദയനീയ തോൽവി

കൊൽക്കത്ത: ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ ഒന്നാം ടെസ്റ്റിൽ ഇ​ന്ത്യ​യ്ക്ക് 30 റ​ൺ​സി​ന്‍റെ ദയനീയ തോ​ൽ​വി. 124 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ ഇ​ന്ത്യ​യ്ക്ക് 93 റ​ൺ​സി​ന് ഒ​മ്പ​തു​വി​ക്ക​റ്റും ന​ഷ്ട​മാ​യി. ക്യാ​പ്റ്റ​ൻ ശു​ഭ്‌​മാ​ൻ ഗി​ൽ പ​രി​ക്കേ​റ്റ​തി​നാ​ൽ ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യി​ല്ല. ആദ്യ ഇന്നിംഗ്സിൽ തന്നെ ഇന്ത്യൻ ക്യാപ്ടൻ ശുഭ്മാൻ ഗിൽ കഴുത്തിന് പരുക്കേറ്റ് പുറത്തായത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയായിരുന്നു. ഇതേ തുടർന്ന് ചേസിംഗിനിറങ്ങിയ ഇന്ത്യക്ക് ഒരു ബാറ്റ്സ്മാന്റെ കുറവുണ്ടായി.

സ്കോ​ർ: ദ​ക്ഷി​ണാ​ഫ്രി​ക്ക 159, 153 ഇ​ന്ത്യ 189, 93.

വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​റാ​ണ് (31) ഇ​ന്ത്യ​യു​ടെ ടോ​പ് സ്കോ​റ​ര്‍. അ​ക്സ​ര്‍ പ​ട്ടേ​ൽ (26), ര​വീ​ന്ദ്ര ജ​ഡേ​ജ (18), ധ്രു​വ് ജു​റെ​ൽ (13) മാ​ത്ര​മാ​ണ് ഇ​ന്ത്യ​ൻ നി​ര​യി​ല്‍ ര​ണ്ട​ക്കം ക​ട​ന്ന​ത്. നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി​യ സ്‌​പി​ന്ന​ർ സി​മോ​ൺ ഹാ​ർ​മ​റാ​ണ് ര​ണ്ടാം ഇ​ന്നിം​ഗ്സി​ലും ഇ​ന്ത്യ​യു​ടെ അ​ന്ത​ക​നാ​യ​ത്.

ആ​ദ്യ ഇ​ന്നിം​ഗ്സി​ലും ഹാ​ർ​മ​ർ നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി​യി​രു​ന്നു. ഹാ​ർ​മ​റി​നു പു​റ​മെ ര​ണ്ടു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി​യ മാ​ർ​ക്കോ യാ​ൻ​സ​നും കേ​ശ​വ് മ​ഹാ​രാ​ജും ചേ​ർ​ന്നാ​ണ് ഇ​ന്ത്യ​യു​ടെ ക​ഥ​ക​ഴി​ച്ച​ത്. നേ​ര​ത്തേ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ര​ണ്ടാം ഇ​ന്നിം​ഗ്സ് 153 റ​ൺ​സി​ൽ അ​വ​സാ​നി​ച്ചി​രു​ന്നു.

അ​ർ​ധ സെ​ഞ്ചു​റി​യു​മാ​യി പ്ര​തി​രോ​ധം തീ​ർ​ത്ത ക്യാ​പ്റ്റ​ൻ ടെം​ബ ബ​വു​മ​യു​ടെ ഇ​ന്നിം​ഗ്സാ​ണ് (55) പ്രോ​ട്ടീ​സി​നെ 150 ക​ട​ത്തി​യ​ത്. നാ​ല് ബൗ​ണ്ട​റി​യ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ക്യാ​പ്റ്റ​ന്‍റെ ഇ​ന്നിം​ഗ്സ്. ഇ​ന്ത്യ​യ്ക്കാ​യി ര​വീ​ന്ദ്ര ജ​ഡേ​ജ നാ​ലും കു​ല്‍​ദീ​പ് യാ​ദ​വും സി​റാ​ജും ര​ണ്ടു വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു.

2012നു ശേഷം ആദ്യമായാണ് ടീം ഇന്ത്യ ഈഡൻ ഗാർഡനിൽ തോൽക്കുന്നത്. ജ​യ​ത്തോ​ടെ ര​ണ്ട് മ​ത്സ​ര പ​ര​മ്പ​ര​യി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക 1 – 0ന് ​മു​ന്നി​ലെ​ത്തി. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് 22ന് ഗുവാത്തിയിൽ ആരംഭിക്കും.
SUMMARY: india-vs-south-africa. First test match South Africa Won the Match

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പാലാ നഗരസഭയില്‍ യുഡിഎഫിന് അധികാരം നഷ്ടമായി; എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി, അനുകൂലിച്ച് കോൺഗ്രസ് അംഗങ്ങളും

പാലാ: യു.ഡി.എഫ്. ഭരണത്തിലുള്ള പാലാ നഗരസഭയുടെ അധ്യക്ഷ ദിയ ബിനുവിനെതിരേ പ്രതിപക്ഷമായ...

കേരള ഫയര്‍ ഫോഴ്‌സില്‍ സ്‌റ്റേഷന്‍ ഓഫീസര്‍ റിക്രൂട്ട്‌മെന്റ്; 43,400 തുടക്ക ശമ്പളം; അവസാന തീയതി ഓഗസ്റ്റ് 05

തിരുവനന്തപുരം: കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസില്‍ സ്റ്റേഷന്‍ ഓഫീസര്‍ (ട്രെയിനി)...

സിക്കിം തുരങ്കപാത മണ്ണിടിച്ചിൽ; മ​ര​ണം എ​ട്ടാ​യി, കാണാതായവരിൽ കോട്ടയം സ്വദേശിയും, രക്ഷാപ്രവർത്തനം തുടരുന്നു

ഗുവാഹട്ടി: സിക്കിമിൽ നിർമാണത്തിലിരുന്ന തുരങ്കത്തിനുള്ളിലുണ്ടായ മണ്ണിടിച്ചിലിൽ മ​ര​ണം എ​ട്ടാ​യി. ഒട്ടേറെ പേർ...

വീര്യം ചോരാതെ പാറ്റകൾ; ജന്തർ മന്തറിൽ പ്രതിഷേധം തുടരുമെന്ന് സി.ജെ.പി

ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര...

ആർ സി പുരം കുവ്വത്തുൽ ഇസ്ലാം മദ്രസ പൂർവ്വ വിദ്യാർഥി സംഗമം

ബെംഗളൂരു: ആർ സി പുരം കുവ്വത്തുൽ ഇസ്ലാം മദ്രസപൂർവ്വ വിദ്യാർഥി സംഗമം...

വൈദ്യുതി തകരാര്‍ ബെംഗളൂരു മെട്രോ ഗ്രീൻ ലൈനില്‍ സർവീസുകൾ തടസ്സപ്പെട്ടു

ബെംഗളൂരു: വൈദ്യുതി തകരാറുമൂലം ബെംഗളൂരു മെട്രോയുടെ ഗ്രീൻ ലൈനില്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു....

സിക്കിമിൽ തുരങ്ക നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; ഏഴ് മരണം, നിരവധി പേർ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

നാംചി: സിക്കിമിലെ നാംചി ജില്ലയിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിന്റെ കവാടം മണ്ണിടിച്ചിലിൽ അടഞ്ഞ്...

കാലവർഷത്തോടെ പനിക്കേസുകൾ വർധിക്കുന്നു; നിരീക്ഷണം ശക്തമാക്കി കർണാടക ആരോഗ്യവകുപ്പ്

ബെംഗളൂരു: കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ കര്‍ണാടകയില്‍ വൈറല്‍ പനിയുടെയും ഇന്‍ഫ്‌ലുവന്‍സയുടെയും(ഫ്‌ലൂ) കേസുകള്‍ വര്‍ധിക്കുന്നതായി...

Related Articles

Popular Categories