ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചെന്ന് പരാതി; സംവിധായകൻ ശ്രീകുമാർ മേനോനെതിരെ കേസെടുത്തു


കൊച്ചി: ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചെന്ന ജൂനിയർ ആർട്ടിസ്റ്റിൻ്റെ പീഡനപരാതിയിൽ സംവിധായകൻ ശ്രീകുമാർ മേനോനെതിരെ കേസ്. പരസ്യചിത്രത്തിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് ജൂനിയർ ആർട്ടിസ്റ്റ് വെളിപ്പെടുത്തിയത്.

2020 ൽ പരസ്യചിത്രത്തിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത ശ്രീകുമാർ മേനോൻ, കൊച്ചിയിലെ ഹോട്ടലിലേക്കു വരാൻ ആവശ്യപ്പെട്ടു. പരസ്യചിത്രവുമായി ബന്ധപ്പെട്ടവർ ഹോട്ടലിലെ മറ്റൊരു മുറിയിലാണെന്നും ചർച്ചയ്ക്ക് അദ്ദേഹത്തിന്റെ മുറിയിലേക്ക് എത്താനും പറഞ്ഞു. അന്നു ക്രൂരപീഡനത്തിനാണ് ശ്രീകുമാർ മേനോൻ എന്നെ ഇരയാക്കിയത്. പിന്നെ അയാളെ കണ്ടിട്ടില്ലെന്നും കഴിഞ്ഞ ദിവസം യുവതി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഇ-മെയിൽ മുഖേന ലഭിച്ച പരാതിയിൽ മരട് പോലീസാണ് കേസ് എടുത്തത്.  ഐപിസി 354 ആണ് ശ്രീകുമാര്‍ മേനോനെതിരെ ചുമത്തിയിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പാണിത്. കൂടുതൽ അന്വേഷണത്തിനായി കേസ് പ്രത്യേക അന്വേഷണസംഘത്തിന് (എസ്.ഐ.ടി) കെെമാറി. മുകേഷ് ഉൾപ്പെടെ ഏഴു പേർക്കെതിരായ അന്വേഷണം തുടരുന്നതിനിടെയാണ് എസ്.ഐ.ടിക്ക് മുന്നിൽ പുതിയ കേസെത്തുന്നത്.

TAGS : |
SUMMARY : Complaint of being molested at the hotel; A case was filed against director Sreekumar Menon


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!