Tuesday, July 1, 2025
26.8 C
Bengaluru

ഔറംഗസേബിന്റെ ശവകുടീരം: നാഗ്പൂരില്‍ വന്‍ സംഘര്‍ഷം, നിരോധനാജ്ഞ പ്രഖ്യാപിച്ചു, 50 പേര്‍ പിടിയില്‍

നാഗ്‌പൂര്‍ (മഹാരാഷ്‌ട്ര): നാഗ്‌പൂരില്‍ സംഘര്‍ഷം വ്യാപിക്കുന്നു. നഗരത്തിന്‍റെ പല ഭാഗങ്ങളിലും നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ഉത്തരവ് പ്രകാരം കോട്‌വാലി, ഗണേഷ്‌പേത്ത്, ലകദ്ഗഞ്ച്, പച്ച്പോളി, ശാന്തിനഗർ, സക്കർദാര, നന്ദൻവൻ, ഇമാംവാഡ, യശോധരനഗർ, കപിൽനഗർ എന്നീ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പ്രദേശങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

മുഗൾ ചക്രവർത്തി ഔറംഗസേബിന്‍റെ ശവകുടീരം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഇന്നലെ നാഗ്പൂരിൽ അക്രമം പൊട്ടിപ്പുറപ്പെട്ടത്. നാഗ്പൂർ സെന്‍ററിലെ മഹല്‍ നപ്രദേശത്ത് ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടുലുണ്ടായത്. ഔറംഗസേബ് ശവകുടീരം പൊളിക്കണമെന്ന് വിഎച്ച്പി ആവശ്യപ്പെട്ടിരുന്നു. പൊളിച്ചില്ലെങ്കില്‍ കര്‍സേവയെന്ന വിഎച്ച്പി ഭീഷണിക്ക് പിന്നാലെ ഇരുവിഭാഗങ്ങൾ നേർക്കുനേർ നിന്ന് കല്ലെറിയുകയായിരുന്നു. കല്ലേറിൽ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 30ഓളം പേർക്ക് പരുക്കേറ്റു. 25 ഓളം ബൈക്കുകളും മൂന്ന് കാറുകളും കത്തിച്ചു, 50 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമത്തിൽ 10 ആന്റി-ലയറ്റ് കമാൻഡോകൾ, രണ്ട് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ, രണ്ട് ഫയർമാൻമാർ എന്നിവരുൾപ്പെടെ ഡസൻ കണക്കിന് പേർക്ക് പരിക്കേറ്റു. ഒരു കോൺസ്റ്റബിളിന്റെ നില ഇപ്പോഴും ഗുരുതരമാണ്. ക്രമസമാധാനം പുനഃസ്ഥാപിക്കാൻ സുരക്ഷാ സേന പാടുപെടുന്നതിനിടെ ജനക്കൂട്ടം രണ്ട് ബുൾഡോസറുകളും പോലീസ് വാനുകൾ ഉൾപ്പെടെ 40 വാഹനങ്ങളും കത്തിച്ചു

വാഹനങ്ങളും വീടുകളും ആക്രമിക്കപ്പെട്ട ഇടങ്ങളിൽ കനത്ത പോലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്. ജനങ്ങൾ സമാധാനം പാലിക്കാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ആഹ്വാനം ചെയ്തു. നിയമവാഴ്ച ഉറപ്പാക്കാന്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയതായി ഫഡ്നാവിസ് പറഞ്ഞു. അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും ഫഡ്നാവിസ് അഭ്യർത്ഥിച്ചു.

നാഗ്‌പൂരിലെ ഹന്‍സപുരി മേഖലയിലാണ് പ്രധാനമായും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. രണ്ട് സംഘമായി തിരിഞ്ഞായിരുന്നു ആക്രമണം. ഈ സംഘങ്ങള്‍ വാഹനങ്ങള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുകയും കല്ലെറിയുകയും കടകള്‍ നശിപ്പിക്കുകയും ചെയ്‌തു.

ഭല്‍ദാര്‍പുരയില്‍  പോലീസ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒത്തുചേരരുതെന്നും ആശുപത്രി ആവശ്യങ്ങള്‍ക്കല്ലാതെ വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്നും പോലീസ് നിര്‍ദേശത്തില്‍ പറയുന്നു. കൂടാതെ സംഘര്‍ഷം സംബന്ധിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതും പോലീസ് കര്‍ശനമായി വിലക്കിയിട്ടുണ്ട്.

നാഗ്പൂരിൽ തിങ്കളാഴ്ച നടന്ന അക്രമസംഭവങ്ങളെത്തുടർന്ന്  മഹാരാഷ്ട്ര ബിജെപി സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ രൂക്ഷ വിമർശനവുമായി രംഗത്തെത്തി.ഫഡ്നാവിസ് ഭരണകൂടത്തിന്‍റെ തകര്‍ച്ചയെന്നാണ് ശിവസേന(താക്കറെ വിഭാഗം) നേതാവ് ആദിത്യ താക്കറെ വിശേഷിപ്പിച്ചത്. “സംസ്ഥാനത്തിന്‍റെ ക്രമസമാധാനം മുമ്പൊരിക്കലുമില്ലാത്തവിധം തകർന്നിരിക്കുന്നു. മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ജന്മനഗരമായ നാഗ്പൂരിലാണിത്,” എന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു
<br>
TAGS : NAGPUR CLASH
SUMMARY : Aurangzeb’s tomb: Massive clashes in Nagpur, prohibitory orders declared, 50 people arrested

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ആണ്‍സുഹൃത്തിനൊപ്പം പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ യുവതി നീന്തിരക്ഷപ്പെട്ടു; യുവാവിനായി തിരച്ചില്‍

കണ്ണൂർ: ആണ്‍ സുഹൃത്തിനൊപ്പം പുഴയില്‍ ചാടിയ ഭര്‍തൃമതിയായ യുവതി നീന്തി രക്ഷപ്പെട്ടു....

മൂന്നാറില്‍ ട്രക്കിംഗിനിടെ ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരി മരിച്ചു

ഇടുക്കി: മൂന്നാറില്‍ ട്രക്കിംഗിനിടെ ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരി...

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്

തിരുവനന്തപുരം: സ്വര്‍ണവിലയില്‍ ഞെട്ടിക്കുന്ന വര്‍ധനവ്. ഏതാനും ദിവസങ്ങളായി കുറഞ്ഞു വന്നിരുന്ന സ്വര്‍ണം...

വയനാട്ടില്‍ ഭീതി വിതച്ച പുലി കൂട്ടില്‍ കുടുങ്ങി

വയനാട്: വയനാട് കല്ലൂര്‍ നമ്പ്യാര്‍കുന്നില്‍ ആഴ്ചകളായി പ്രദേശത്ത് ഭീതി വിതച്ചിരുന്ന പുലി...

ഇസിഎ ഭാരവാഹികൾ

ബെംഗളൂരു : ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ (ഇസിഎ) 50-ാമത് വാർഷിക ജനറൽ...

Topics

കേരള ആര്‍ടിസി ബെംഗളൂരു, മൈസൂരു ബസ്‌ സ്റ്റേഷനുകളിലെ അന്വേഷണ നമ്പറുകളില്‍ മാറ്റം

ബെംഗളൂരു: ബെംഗളൂരു, മൈസൂരു അടക്കമുള്ള കേരള ആര്‍ടിസി ബസ്‌ കൗണ്ടറുകളില്‍ അന്വേഷണങ്ങള്‍ക്കുള്ള...

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ വൈദ്യുതി വിഛേദിച്ചു

ബെംഗളൂരു: സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനു ചിന്നസ്വാമി സ്റ്റേഡിയത്തിലെ വൈദ്യുത ബന്ധം ബെസ്കോം...

അമിതക്കൂലി ഈടാക്കിയ ഓട്ടോകൾ പിടിച്ചെടുത്ത് ഗതാഗത വകുപ്പ്

ബെംഗളൂരു: നഗരത്തിൽ അമിതക്കൂലി ഈടാക്കുന്ന ഓട്ടോ ഡ്രൈവർമാർക്കെതിരെ നടപടി കർശനമാക്കി ഗതാഗത...

കൈക്കൂലി വാങ്ങുന്നതിനിടെ 2 സർക്കാർ ഉദ്യോഗസ്ഥർ അറസ്റ്റിൽ

ബെംഗളൂരു: കൈക്കൂലി വാങ്ങുന്നതിനിടെ 2 സർക്കാർ ഉദ്യോഗസ്ഥരെ ലോകായുക്ത പോലീസ് പിടികൂടി....

യുവതിയെ കൊന്ന് ബിബിഎംപി മാലിന്യ ലോറിയിൽ തള്ളിയ സംഭവം; പങ്കാളി അറസ്റ്റിൽ

ബെംഗളൂരു: യുവതിയുടെ മൃതദേഹം ചാക്കിലാക്കി ബിബിഎംപി മാലിന്യ ലോറിയിൽ തള്ളിയ സംഭവത്തിൽ...

ബെംഗളൂരുവിൽ ഓട്ടോ നിരക്കും വർധിപ്പിക്കുന്നു

ബെംഗളൂരു: നഗരത്തിൽ ഓട്ടോ നിരക്കും വർധിപ്പിക്കുന്നു. അടിസ്ഥാന നിരക്ക് 2 കിലോമീറ്ററിനു...

എൻജിനീയറിങ് സീറ്റ് തിരിമറി കേസ് ; 2 കോളജുകളുടെ സീറ്റ് വർധിപ്പിക്കാനുള്ള അപേക്ഷ സർക്കാർ തള്ളി

ബെംഗളൂരു: ഗവൺമെന്റ് ക്വാട്ട സീറ്റ് തിരിമറികേസിൽ ഉൾപ്പെട്ട 2 സ്വകാര്യ എൻജിനീയറിങ്...

ട്രക്ക് ഇടിച്ച് സ്കൂട്ടർ യാത്രക്കാരിയായ 52 വയസ്സുകാരിക്ക് ദാരുണാന്ത്യം, 2 പേർക്ക് പരുക്ക്

ബെംഗളൂരു: നായന്തഹള്ളിയിൽ ട്രക്ക് സ്കൂട്ടറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 52 വയസ്സുകാരി മരിച്ചു....

Related News

Popular Categories

You cannot copy content of this page