Monday, September 8, 2025
28.2 C
Bengaluru

ഭാസ്‌കര കാരണവർ കൊലക്കേസ്; വിവാദങ്ങൾക്ക് പിന്നാലെ പ്രതി ഷെറിന്റെ മോചനം മരവിപ്പിച്ചു

തിരുവനന്തപുരം: ഭാസ്കര കാരണവർ കൊലക്കേസ് പ്രതി ഷെറിന്‍റെ മോചനം സർക്കാർ മരവിപ്പിച്ചു. ബാഹ്യ സമ്മർദമുണ്ടായെന്ന ആരോപണത്തെത്തുടർന്നാണ് മന്ത്രിസഭയുടെ തീരുമാനം മരവിപ്പിച്ചത്. തീരുമാനം എടുത്ത് രണ്ട് മാസം ആയിട്ടും റിപ്പോർട്ട് ഗവർണർക്ക് കൈമാറിയിട്ടില്ല. ഷെറിൻ ജയിലിൽ വെച്ച് സഹതടവുകാരിയെ കയ്യേറ്റം ചെയ്തതും വിവാദമായിരുന്നു.

മോചനം തടയണമെന്ന് ഗവർണർക്ക് പരാതി ലഭിച്ചിരുന്നു. ഗവർണർ വിശദീകരണം ചോദിക്കാൻ സാധ്യത ഉണ്ടെന്നും സർക്കാരിന് സൂചന ലഭിച്ചു. മന്ത്രിസഭാ തീരുമാനം ഗവർണറുടെ അംഗീകാരത്തിനു വിടാനുള്ള ഫയൽ ദിവസങ്ങൾക്കകം മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു കൈമാറിയെങ്കിലും സാഹചര്യം എതിരായതോടെ പിന്നീട് അനങ്ങിയില്ല. കഴിഞ്ഞ ഓഗസ്റ്റിൽ ചേർന്ന കണ്ണൂർ വനിതാ ജയിൽ ഉപദേശകസമിതിയാണു ഷെറിന്റെ അകാല വിടുതലിനു ശുപാർശ നൽകിയത്.

മോചിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനു പിന്നാലെ ഷെറിൻ ജയിലിൽ സഹതടവുകാരിയെ കയ്യേറ്റം ചെയ്തതും വിവാദമായിരുന്നു. ഈ സംഭവത്തിൽ ഷെറിനെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തിരുന്നു.

2009 നവംബർ എട്ടിനാണ് ചെങ്ങന്നൂർ സ്വദേശി ഭാസ്കര കാരണവർ കൊല്ലപ്പെട്ടത്. മകന്റെ ഭാര്യയായിരുന്ന ഷെറിനും കാമുകനും ചേർന്നാണ് അമേരിക്കൻ മലയാളിയായ ഭാസ്കര കാരണവരെ കൊലപ്പെടുത്തിയത്. മാവേലിക്കര അതിവേഗ കോടതിയാണ് ഷെറിനെ ജീവപര്യന്തം ശിക്ഷക്ക് വിധിച്ചത്.
<BR>
TAGS : BHASKARA KARANAVAR MURDER CASE
SUMMARY : Bhaskara Karanavar murder case; After the controversy, the accused Sher’s release was frozen

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ആഗോള അയ്യപ്പ സംഗമം: വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: ആഗോള അയ്യപ്പ സംഗമം ചോദ്യം ചെയ്തുള്ള ഹർജിയിൽ സർക്കാരിനോടും തിരുവിതാംകൂർ...

പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നതിനെ ചോദ്യം ചെയ്തു; അമേരിക്കയിൽ ഇന്ത്യക്കാരനെ വെടിവെച്ചു കൊന്നു

കലിഫോര്‍ണിയ: അമേരിക്കയില്‍ പൊതു സ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത ഇന്ത്യന്‍ യുവാവിനെ...

വീട്ടില്‍ പ്രസവം; ഇടുക്കിയില്‍ നവജാത ശിശു മരിച്ചു, അസ്വാഭാവിക മരണത്തിന് കേസ്

തൊടുപുഴ: ഇടുക്കി വാഴത്തോപ്പ് പെരുങ്കാലയിൽ വീട്ടിൽ പ്രസവിച്ച നവജാത ശിശു മരിച്ചു....

ദ ടെലഗ്രാഫ് എഡിറ്റര്‍ സംഘര്‍ഷന്‍ താക്കൂര്‍ അന്തരിച്ചു

പാട്‌ന: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ദ ടെലഗ്രാഫ് എഡിറ്ററുമായ സംഘര്‍ഷന്‍ താക്കൂര്‍ അന്തരിച്ചു....

‘മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും ഭാര്യക്ക് പുറമെ ‘വൈഫ് ഇന്‍ ചാര്‍ജു’മാരുണ്ട്’; വിവാദ പരാമർശവുമായി സമസ്ത നേതാവ് ഡോ. ബഹാവുദ്ദീന്‍ നദ്‌വി

കോഴിക്കോട്: ജനപ്രതിനിധികൾക്കും മന്ത്രിമാർക്കും എതിരെ വിവാദ പരാമർശവുമായി സമസ്ത നേതാവ് ഡോ....

Topics

പ്രജ്വൽ രേവണ്ണയെ ജയിലിൽ ലൈബ്രറി ക്ലർക്കായി നിയമിച്ചു, ദിവസ വേതനം 522 രൂപ

ബെംഗളൂരു: ബലാത്സംഗക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ജെഡിഎസ് നേതാവ് പ്രജ്വൽ രേവണ്ണയെ...

ബെംഗളൂരുവിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരു നൈസ് എക്സ്പ്രസ് വേയില്‍ ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞ്‌...

ബെംഗളൂരുവിൽ ബൈക്കപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ബസ് ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു....

21 കോടിയുടെ മയക്കുമരുന്നുമായി മലയാളികളടക്കം ആറുപേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ലഹരിക്കടത്തു സംഘത്തിൽ ഉൾപ്പെട്ട രണ്ടുമലയാളികളടക്കമുള്ള...

ബെംഗളൂരു ഗണേശ ഉത്സവ്; വിജയ് യേശുദാസ് അവതരിപ്പിക്കുന്ന ഗാനസന്ധ്യ ഇന്ന്

ബെംഗളൂരു: വിദ്യാരണ്യ യുവക സംഘ സംഘടിപ്പിക്കുന്ന ബെംഗളൂരു ഗണേശ ഉത്സവത്തിന്റെ ഭാഗമായി...

സ്വർണക്കടത്ത് കേസില്‍ നടി രന്യ റാവുവിന് 102 കോടി രൂപ പിഴ ചുമത്തി ഡിആർഐ

ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ ജയിലിൽക്കഴിയുന്ന കന്നഡ നടി രന്യ റാവുവിന് 1...

കോളജില്‍ ഓണാഘോഷത്തിനിടെ തര്‍ക്കം; മലയാളി വിദ്യാര്‍ഥിക്കും സുഹൃത്തിനും കുത്തേറ്റു

ബെംഗളുരു: ബെംഗളുരുവില്‍ ഓണാഘോഷത്തിനിടെ കോളജിലുണ്ടായ തര്‍ക്കത്തില്‍ മലയാളി വിദ്യാര്‍ഥിക്ക് കുത്തേറ്റു. സോലദേവനഹള്ളി...

ബെംഗളൂരുവിനെ മോശമായി ചിത്രീകരിക്കുന്നു; മലയാള സിനിമ ‘ലോക’യ്‌ക്കെതിരെ പരാതിയുമായി സംഘടനകള്‍

ബെംഗളൂരു: മലയാള സിനിമ ‘ലോക’യ്‌ക്കെതിരെ പരാതിയുമായി ബെംഗളൂരുവിലെ സംഘടനകള്‍. ബെംഗളൂരുവിനെയും ബെംഗളൂരു...

Related News

Popular Categories

You cannot copy content of this page