ഗുരുവായൂരമ്പല നടയിൽ ഇന്ന് കല്യാണ മേളം; പുതുജീവിതത്തിലേക്ക് 356 വധൂവരന്മാർ


തൃശൂര്‍: ഗുരുവായൂരമ്പല നടയിൽ ഇന്ന് കല്യണ മേളം. 356 വിവാഹങ്ങളാണ് ഇന്ന് ക്ഷേത്രത്തില്‍ നടക്കുന്നത്. പുലര്‍ച്ചെ നാല് മണിമുതല്‍ താലിക്കെട്ട് തുടങ്ങി. ആറ് മണി വരെ 76 വിവാഹങ്ങള്‍ കഴിഞ്ഞു. ഇനിയും ടോക്കണ്‍ എടുത്ത് വിവാഹം ബുക്ക് ചെയ്യാം. ഇതോടെ 2017ല്‍ നടന്ന 277 വിവാഹങ്ങളുടെ ചരിത്രം മറികടക്കും. അതേസമയം ബുക്കിങ് തുടരുന്നുവെന്നും 400 വിവാഹങ്ങൾ വരെ നടത്താനുള്ള ക്രമീകരണം ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് അധികൃതർ വ്യക്തമാക്കി. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയും ചോതി നക്ഷത്രവും ഒരുമിച്ച് വന്നതിനാലാണ് ഇന്ന് ഇത്രയധികം വിവാഹങ്ങൾ തീരുമാനിച്ചത്. മുൻമന്ത്രി വി.എസ്.സുനിൽ കുമാറിന്റെ സഹോദരിയുടെ മകളുടെ വിവാഹമാണ് പുലർച്ചെ നടന്ന വിവാഹങ്ങളിൽ ഒന്ന്.

ആറ് മണ്ഡപങ്ങളാണ് റെക്കോര്‍ഡ് കല്യാണത്തിന് വേണ്ടി ഒരുക്കിയിരിക്കുന്നത്. മണ്ഡപങ്ങളെല്ലാം ഒരുപോലെയാണ് ഒരുക്കിയിരിക്കുന്നത്. ടോക്കണ്‍ കൊടുത്താണ് വധൂവരന്മാരെ മണ്ഡപത്തില്‍ കയറ്റുന്നത്. വരനും വധുവുമടങ്ങുന്ന വിവാഹസംഘം തെക്കേനടയിലെ പട്ടർകുളത്തിനോട് ചേര്‍ന്നുള്ള താല്‍ക്കാലിക പന്തലിലെ കൗണ്ടറില്‍ നിന്ന് ടോക്കണ്‍ വാങ്ങണം. താലിക്കെട്ട് ചടങ്ങിന്റെ സമയമായാല്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ പ്രവേശിപ്പിച്ച് മണ്ഡപത്തിലെത്തി താലിക്കെട്ട് കഴിഞ്ഞ് തെക്കേ നടവഴി മടങ്ങണം. വധൂവരന്മാര്‍ക്കൊപ്പം ഫോട്ടോഗ്രാഫര്‍മാര്‍ ഉള്‍പ്പെടെ 24 പേര്‍ക്ക് മാത്രമേ മണ്ഡപത്തിന് സമീപം പ്രവേശനമുള്ളു. തിരക്കുകള്‍ നിയന്ത്രിക്കാന്‍ ദേവസ്വം സെക്യൂരിറ്റി ജീവനക്കാര്‍ക്കൊപ്പം ക്ഷേത്രത്തിൽ 150 ഓളം പോലീസുകാരെയും നിയോഗിച്ചിട്ടുണ്ട്. ശയന പ്രദക്ഷിണം , അടി പ്രദക്ഷിണം എന്നിവ ഇന്ന് ഒഴിവാക്കിയിട്ടുണ്ട്.

TAGS : |
SUMMARY : Wedding fair today at Guruvayoor ambala nata; 356 bride and groom are stepping into a new life


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!