താനൂർ കസ്റ്റഡിക്കൊല; സുജിത്ത് ദാസിനെ വീണ്ടും ചോദ്യം ചെയ്ത് സിബിഐ

തിരുവനന്തപുരം: താനൂർ കസ്റ്റഡി മരണ കേസിൽ മലപ്പുറം മുൻ എസ്.പി. സുജിത് ദാസിനെ സി.ബി.ഐ. വീണ്ടും ചോദ്യം ചെയ്തതായി സൂചന. കഴിഞ്ഞവർഷമാണ് മലപ്പുറം താനൂരിൽ പോലീസ് കസ്റ്റഡിയിലിരിക്കേ താമിർ ജിഫ്രി എന്ന യുവാവ് മരിച്ചത്. ഇത് രണ്ടാം തവണയാണ് സിബിഐ സംഘം സുജിത്ത് ദാസിനെ വിളിച്ചു വരുത്തുന്നത്.
സിബിഐ തിരുവനന്തപുരം ക്രൈം യൂണിറ്റാണ് താനൂർ കസ്റ്റഡി കൊലപാതകം അന്വേഷിക്കുന്നത്. ഡിവൈഎസ്പി കുമാർ റോണക്കിന്റെ നേതൃത്വത്തിലാണ് സുജിത്ത് ദാസിനെ വീണ്ടും ചോദ്യം ചെയ്തത്. നിലമ്പൂർ എംഎൽഎ പി വി അൻവർ ശബ്ദരേഖ പുറത്തുവിട്ടതിനെ തുടർന്ന് ഉയർന്ന ആരോപണങ്ങൾക്ക് പിന്നാലെ പത്തനംതിട്ട മുൻ എസ്.പി.യായിരുന്ന സുജിത്ത് ദാസിനെ സസ്പെൻഡ് ചെയ്തിരുന്നു.
TAGS : SUJITH DAS
SUMMARY : Tanur Custodial Murder. CBI interrogated Sujith Das again



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.