യാത്രക്കാരനെ കാറിടിച്ചിട്ട് നിര്‍ത്താതെ പോയി; ശ്രീനാഥ് ഭാസിയുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

കൊച്ചി: നടൻ ശ്രീനാഥ് ഭാസിയുടെ ഡ്രൈവിങ് ലൈസൻസ് ആർടിഒ സസ്പെൻഡ് ചെയ്തു. ബൈക്ക് യാത്രക്കാരനെ ഇടിച്ച ശേഷം കാർ നിര്‍ത്താതെ പോയ സംഭവത്തിലാണ് നടപടി. എറണാകുളം ആർടിഒയുടേതാണ് നടപടി. മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് ഫഹീമിനെയാണ് ശ്രീനാഥ് ഭാസിയുടെ കാർ ഇടിച്ചിട്ടത്. കഴിഞ്ഞ മാസം എട്ടാം തീയതിയായിരുന്നു സംഭവം.
കൊച്ചി സെൻട്രൽ പോലീസ് ശ്രീനാഥിനെതിരെ നേരത്തെ കേസ് രജിസ്റ്റർ ചെയ്തതിരുന്നു. കാറിൽ ശ്രീനാഥ് ഭാസിക്കൊപ്പമുണ്ടായിരുന്നവരെക്കുറിച്ചുള്ള പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
കഴിഞ്ഞ ദിവസം മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് നടന്‍ ബൈജു സന്തോഷിനെതിരെയും പോലീസ് കേസെടുത്തിരുന്നു. ഞായറാഴ്ച അര്‍ധരാത്രി തിരുവനന്തപുരം വെള്ളയമ്പലത്ത് വെച്ചായിരുന്നു സംഭവം. ബൈജു ഓടിച്ച കാര്‍ ബൈക്കിലും വൈദ്യുത പോസ്റ്റിലും ഇടിക്കുകയായിരുന്നു.
TAGS : SRINATH BASI | SUSPENDED
SUMMARY: The passenger was hit by a car that did not stop. Srinath Bhasi's driving license has been suspended



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.