കടബാധ്യത; മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ ആത്മഹത്യ ചെയ്തു

ബെംഗളൂരു: കടബാധ്യത കാരണം ബെംഗളൂരുവിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ ആത്മഹത്യ ചെയ്തു. യെലഹങ്കയ്ക്കടുത്തുള്ള യെദ്യൂരപ്പ നഗറിൽ ഇവർ താമസിച്ചിരുന്ന അവിനാശ് (33), മമത (29) അധീർ (നാല് വയസ്), അനയ (മൂന്ന്) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ഇവരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ദുരൂഹസാഹചര്യത്തിൽ നാല് പേരെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജീവനനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മമതയാണ് ആദ്യം ജീവനൊടുക്കിയത്. അവരുടെ മരണവാർത്ത അറിഞ്ഞതിന് ശേഷമാണ് അവിനാശും ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ പ്രഥമിക അന്വേഷണത്തിൽ ലഭിച്ച സൂചന. കലബുർഗി സ്വദേശിയായ അവിനാശ് കഴിഞ്ഞ ആറ് വർഷമായി ബെംഗളൂരുവിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയാണ്.
കഴിഞ്ഞ ദിവസം രാവിലെ 9.30-ഓടെ കലബുർഗിയിൽ നിന്നും ബെംഗളൂരുവിലേക്ക് തിരിച്ചെത്തിയ അവിനാശിന്റെ സഹോദരൻ ഉദയ് കുമാറാണ് മരണവിവരം ആദ്യം അറിയുന്നത്. ബെംഗളൂരുവിലെ സ്വകാര്യ സ്കൂളിൽ കായിക പരിശീലകനായി ജോലി ചെയ്യുന്ന ഉദയ് കുമാർ അവിനാശിനൊപ്പമാണ് താമസിക്കുന്നത്. ഇയാൾ വാരന്ത്യത്തിൽ കലബുർഗിയിലെ വീട്ടിലേക്ക് പോകാറുണ്ട്.
ക്രെഡിറ്റ് കാർഡിന്റെ ബില്ല് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട അവിനാശ് അടുത്തിടെ ബന്ധുവിനോട് സാമ്പത്തിക സഹായം ചോദിച്ചിരുന്നു. ഇതിനുപുറമെ, പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവർക്ക് കടബാധ്യതകൾ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.
TAGS: BENGALURU | DEATH
SUMMARY: Couple kills children, then commits suicide



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.