“ഭൂതദഹാടു”; ഇടശ്ശേരിയുടെ പൂതപ്പാട്ടിന് കന്നഡ വിവർത്തനം ഒരുക്കി ഡോ. സുഷമ ശങ്കർ


ബെംഗളൂരു : മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായരുടെ പ്രശസ്ത ഖണ്ഡകാവ്യം പൂതപ്പാട്ട് കന്നഡയിലേക്ക് മൊഴിമാറ്റം ചെയ്തു. നാടോടി സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും മിടിപ്പും തുടിപ്പും കൂടപ്പിറപ്പുകളായിട്ടുള്ള ഇടശ്ശേരി കവിതകൾ ആദ്യമായിട്ടാണ് കന്നഡയിലേക്ക് മൊഴിമാറ്റം ചെയ്യുന്നത്. ഡോ. സുഷമ ശങ്കർ ആണ് വിവർത്തനം ചെയ്തത്. അഞ്ചു വർഷങ്ങൾക്കു മുമ്പ് കോലാർ ജില്ലയിലെ വിമല ഹൃദയ കോമ്പോസിറ്റ് ഹൈസ്കൂളിലെ കുട്ടികൾക്ക് വേണ്ടി മലയാളിയായ പ്രിൻസിപ്പാൾ സിസ്റ്റർ ലിൻസി മേരിയുടെ അഭ്യർത്ഥന അനുസരിച്ചാണ് പൂതപ്പാട്ട് വിവർത്തനം ചെയ്തത്. കന്നഡ വിദ്യാർഥികളെ കൊണ്ട് വിജയകരമായി നാടകം പ്രദർശിപ്പിക്കുകയും ചെയ്തു.

ഉത്തര മലബാറിൽ കണ്ടുവരാറുള്ള ഒരു നാടോടി കലാരൂപത്തിന്റെ പ്രേരണയും പ്രഭാവും കവിയുടെ കല്പനകളിൽ ഇടകലർന്ന്, 1953 ൽ ഉരുത്തിരിഞ്ഞ കാവ്യമാണ് പൂതപ്പാട്ട് . ഒരു നാടോടി പാട്ടു പോലെ മലയാളികളുടെ മനസ്സിൽ ഇന്നും ചിരസ്ഥായിയായി സ്ഥാനം പിടിച്ചിരിക്കുന്നു. നാടൻ കലകളുടേയും ആചാരങ്ങളുടയും പ്രഭാവം ഇടശ്ശേരിയുടെ കവിതകളിലെല്ലാം തന്നെ കാണാൻ കഴിയും. എന്നാൽ പൂതപ്പാട്ടോളം പ്രസിദ്ധമായ ഒരു കവിത മലയാള ഭാഷയിൽ വേറെ ഇല്ലെന്ന് തന്നെ പറയാം. നൃത്യരൂപത്തിലും നാടകം രൂപത്തിലും കഥാപ്രസംഗമായും ഇന്നും പുതപ്പാട്ട് വേദികളിൽ അവതരിക്കപ്പെടുന്നു എന്നതു തന്നെയാണ് അതിന് ഏറ്റവും വലിയ ഉദാഹരണം.

കന്നഡയില പ്രസിദ്ധമായ ഒരു നാടോടി പാട്ടാണ് ‘പുണ്യകോടി' ഗോവിന ഹാടു.(പുണ്യകോടി എന്നു പേരുള്ള പശുവിന്റെ പാട്ട്). ‘പുണ്യകോടി' ക്കും പൂതപ്പാട്ടിനും ഒരുപാട് സാമ്യതകൾ ഉണ്ട്. ദുഷ്ട ശക്തികൾ മാതൃശക്തിയുടെ മുമ്പിൽ അടി പറയുന്ന കാഴ്ചയാണ് രണ്ടിലുമുള്ളത്. പൂതപ്പാട്ടിനെ കുറിച്ചെഴുതിയ കന്നഡയിലെ പ്രശസ്ത കവി പത്മശ്രീ ഡോ. ദൊഡ്ഡ രംഗേ ഗൗഡരിക്കാര്യം വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. പ്രകാശനം നവംബർ 7ന് ഷാർജ ബുക്ക് ഫെസ്റ്റിവലിൽ. അബുദാബി കന്നഡ സംഘത്തിൻറെ അധ്യക്ഷനായ ശ്രീ സർവ്വോത്തമൻ ശെട്ടിയാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. ദുബായി കർണാടക അസോസിയേഷൻറെ ജനറൽ സെക്രട്ടറി ശശിധരൻ പുസ്തകം ഏറ്റുവാങ്ങും.

ഒഎൻവി കുറുപ്പിന്റെ ‘ഭൂമിക്ക് ഒരു ചരമഗീതം'2013 ലും ‘അക്ഷരം കവിത സമാഹാരവും' 2023ലും സുഷമ ശങ്കർ കന്നഡ യിലേക്ക് മൊഴി മാറ്റിയിട്ടുണ്ട്. മഹാകവി ആക്കിത്തത്തിന്റെ ഇടിഞ്ഞു പൊളിഞ്ഞ ലോകവും ഇരുപതാം നൂറ്റാണ്ടിലെ ഇതിഹാസവും 2022ലും കന്നഡയിലേക്ക് മൊഴിമാറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തെലുങ്ക് ഭാഷയിലെ മഹാകവി സി. നാരായണ റെഡ്ഡി യുടെ വിശ്വംഭരം എന്ന മഹാകാവ്യത്തിന്റെ മലയാള വിവർത്തനവും ‘അച്ഛൻറെ കല്യാണം' എന്ന സ്വന്തം നോവലും ഇതിനോടൊപ്പം ഷാർജ ബുക്ക് ഫെസ്റ്റിവലിൽ പ്രകാശനം ചെയ്യും.

TAGS :
SUMMARY : “Bhootadahadu”.Dr. Sushma Shankar has prepared a Kannada translation of Edassery's Poothapattu


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!