ബെംഗളൂരുവിൽ പതിവിലും നേരത്തെ ശൈത്യകാലമെത്തി; ആരോഗ്യ പ്രശ്നങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകി വിദഗ്ധർ


ബെംഗളൂരു: ബെംഗളൂരുവിൽ ഇത്തവണ പതിവിലും നേരത്തെയാണ് ശൈത്യകാലം എത്തിയിരിക്കുന്നത്. മുൻവർഷങ്ങളെ അപേക്ഷിച്ച് ബെംഗളൂരുവിൽ കാലാവസ്ഥ പ്രതിദിനം വഷളാകുകയാണ്. നിരവധി ആരോഗ്യ പ്രശ്നങ്ങളാണ് ഇതു കാരണം ഉണ്ടാകാൻ സാധ്യതയുള്ളത്. ഇതിനെതിരെ ആരോഗ്യ വകുപ്പ് വിദഗ്ധർ മുന്നറിയിപ്പ് നൽകി. ശീതകാലത്ത് കുട്ടികളേയും മുതിർന്നവരേയും ഒരുപോലെ വിട്ടുമാറാത്ത പനി, ജലദോഷം, ശ്വാസതടസം മുതലായ അസുഖങ്ങൾ ബാധിച്ചേക്കാമെന്ന് വിദഗ്ധർ പറഞ്ഞു.

സംസ്ഥാനത്തിൻ്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ഇതിനകം കാലാവസ്ഥാ വ്യതിയാനം നേരിടുന്നുണ്ട്. ഡിസംബർ, ജനുവരി വരെ താപനിലയിൽ 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ഇനിയും കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. കാലാവസ്ഥാ വ്യതിയാനം ആളുകളുടെ ആരോഗ്യത്തെ ബാധിക്കുമെന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഐഎംഡി ഉദ്യോഗസ്ഥൻ എസ്. പാട്ടീൽ പറഞ്ഞു.

ഈ കാലയളവിൽ ശരീരത്തിൻ്റെ ഊഷ്മാവ് ഉയർത്താൻ ചൂടുള്ള വസ്ത്രം ധരിക്കുക, ചെറുചൂടുള്ള വെള്ളം കുടിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. തണുത്ത കാലാവസ്ഥ ആസ്ത്മ, ശ്വാസതടസ്സം തുടങ്ങിയ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ വർധിപ്പിക്കും. ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ ബിബിഎംപി ജനങ്ങളോട് നിർദ്ദേശിക്കുകയും പ്രതിരോധ നടപടികൾ സ്വീകരിക്കാൻ ആരോഗ്യ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.

TAGS: |
SUMMARY: Winter sets in early, medical experts warn of health issues

 


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!