നന്മ അസോസിയേഷൻ ഫോർ കെയറിങ് എം.ഇ.എസ് റോഡ് നോർക്ക കാർഡുകൾ സ്വീകരിച്ചു

ബെംഗളൂരു: നന്മ അസോസിയേഷന്‍ ഫോര്‍ കെയറിങ് എംഇഎസ് റോഡ് ബെംഗളൂരുവിന്റെ നേതൃത്വത്തില്‍ സമാഹരിച്ച കേരള സര്‍ക്കാരിന്റെ പ്രവാസി മലയാളികള്‍ക്കായുള്ള നോര്‍ക്ക ഇന്‍ഷുറന്‍സ് /തിരിച്ചറിയല്‍ അപേക്ഷകളുടെ കാര്‍ഡുകള്‍ മാനേജിങ് കമ്മിറ്റി മെമ്പര്‍ വി രമേശ് കുമാര്‍ നോര്‍ക്ക ഓഫിസില്‍ എത്തി സ്വീകരിച്ചു. കഴിഞ്ഞ 11 വര്‍ഷമായി ബെംഗളൂരു എംഇഎസ് റോഡ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പ്രസിഡന്റ് ബിജു എസ്, സെക്രട്ടറി സന്തോഷ്. സി വി എന്നിവരാണ്.
18 മുതല്‍ 70 വയസ്സുവരെയുള്ള പ്രവാസി മലയാളികള്‍ക്ക് 372 രൂപയുടെ ഒറ്റത്തവണ പ്രീമിയത്തിലൂടെ മൂന്നു വര്‍ഷത്തേക്ക് അപകട മരണത്തിന് നാലു ലക്ഷം രൂപ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.ഭാഗികമായ അംഗവൈകല്യത്തിന് രണ്ട് ലക്ഷം രൂപവരെയുമാണ് പരിരക്ഷ ലഭിക്കുന്നത്.
നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്ക് എളുപ്പത്തില്‍ പ്രവാസി ക്ഷേമനിധിയില്‍ അംഗത്വമെടുക്കാവുന്നതാണ്. കേരളത്തിന് പുറത്തു താമസിക്കുന്നവര്‍ പ്രവാസി ക്ഷേമനിധി അംഗത്തിനുള്ള അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട റസിഡന്റ് സര്‍ട്ടിഫിക്കറ്റിനു പകരമായി നോര്‍ക്ക റൂട്‌സ് നല്‍കുന്ന എന്‍ ആര്‍ കെ ഇന്‍ഷുറന്‍സ് കാര്‍ഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സമര്‍പ്പിച്ചാല്‍ മതിയാകും.
പ്രവാസി മലയാളികള്‍ക്ക് നേരിട്ടോ,www.norkaroots.orgഎന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനിലൂടെയോ മലയാളി സംഘടനകള്‍ മുഖാന്തരമോ ക്ഷേമ പദ്ധതികളില്‍ ചേരാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 080-25585090 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
<BR>
TAGS :
SUMMARY :