വനിതാ ജൂനിയർ ഏഷ്യാ കപ്പ് ഹോക്കി; ചൈനയെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കി കിരീടം നിലനിർത്തി ഇന്ത്യ

മസ്കറ്റ്: വനിതാ ജൂനിയർ ഏഷ്യാ കപ്പ് ഹോക്കിയിൽ ചൈനയെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കി കിരീടം നിലനിർത്തി ഇന്ത്യ. 3 -2 നാണ് ഇന്ത്യയുടെ വിജയം. മസ്കറ്റിലെ അമീറാത്ത് ഹോക്കി സ്റ്റേഡിയത്തിൽ നടന്ന കലാശക്കൊട്ടിൽ കരുത്തുറ്റ പ്രകടനമാണ് ഇരുടീമുകളും കാഴ്ചവച്ചത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഒരോ ഗോൾ നേടി സമനില പാലിച്ചതിനെ തുടർന്നാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഇന്ത്യൻ ഗോൾമുഖം കാത്ത നിധിയുടെ തകർപ്പൻ മൂന്ന് സേവുകളാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.
ഷൂട്ടൗട്ടിൽ ഇന്ത്യയ്ക്ക് വേണ്ടി ആദ്യമെത്തിയ സാക്ഷി റാണ ലക്ഷ്യം കണ്ടപ്പോൾ രണ്ടാം അവസരത്തിൽ മുംതാസ് ഖാന് പിഴച്ചു. മൂന്നാം അവസരത്തിൽ ഇഷിക വല കുലുക്കിയെങ്കിലും നാലാമൂഴത്തിൽ കനികയ്ക്ക് ലക്ഷ്യം പിഴച്ചു. ചൈനയുടെ ആദ്യ അവസരത്തിൽ വാങ് ലി ഹാങ്ങിന്റെ ഷോട്ട് നിധിയുടെ അസാധ്യ സേവിൽ നിഷ്പ്രഭമായി. എന്നാൽ തുടർന്നുള്ള രണ്ട് അവസരങ്ങളിലും ചൈന ലക്ഷ്യം കണ്ടു. പക്ഷെ നാലാമത്തെയും അഞ്ചാമത്തെയും അവസരങ്ങൾ നിധി സ്വന്തമാക്കി. ജപ്പാനെ 3-1ന് തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിൽ എത്തിയത്. കഴിഞ്ഞ ദിവസം മസ്കറ്റിൽ നടന്ന പുരുഷ വിഭാഗം ഏഷ്യാ കപ്പിൽ ഇന്ത്യൻ ടീം കിരീടം നേടിയിരുന്നു.
TAGS: SPORTS | HOCKEY
SUMMARY: Indian women team won against china in hockey



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.