Thursday, August 21, 2025
24.1 C
Bengaluru

വോട്ടര്‍പട്ടികയില്‍ 21 വരെ പേര് ചേർക്കാം; അപേക്ഷിക്കേണ്ടത് ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ജൂൺ 27 വരെ അവസരമുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. 2024 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ് തികഞ്ഞവർക്ക് പേര് ചേർക്കാം.

ഉടൻ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 50 വാർഡുകൾ ഉൾപ്പെടെ സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലെയും വോട്ടർപട്ടികയാണ് പുതുക്കുന്നത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിൽ പ്രവാസി ഭാരതീയരുടെ വോട്ടർപട്ടികയും തയാറാക്കുന്നുണ്ട്. അന്തിമ വോട്ടർപട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും.

നിയമസഭ, ലോക്സഭ വോട്ടർപട്ടിക തയാറാക്കുന്നത് ഇലക്ഷൻ കമീഷൻ ഓഫ് ഇന്ത്യയും തദ്ദേശവോട്ടർപട്ടിക തയാറാക്കുന്നത് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനുമാണ്. നിയമസഭ,ലോക്സഭ വോട്ടർപട്ടികയിൽ പേരുൾപ്പെട്ടിട്ടുണ്ടെന്ന് പരിശോധിച്ച് പേരുണ്ടെങ്കിലും തദ്ദേശവോട്ടർപട്ടികയിൽ ഉറപ്പാക്കേണ്ടതാണ്. തദ്ദേശവോട്ടർപട്ടികയുടെ കരട് sec.kerala.gov.in വെബ്സൈറ്റിലും അതാത് തദ്ദേശസ്ഥാപനത്തിലും വില്ലേജ് താലൂക്ക് ഓഫീസുകളിലും പരിശോധനക്ക് ലഭ്യമാണ്.

പുതുതായി പേര് ചേര്‍ക്കുന്നതിനും (ഫോറം 4), ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിനും (ഫോറം 6), സ്ഥാനമാറ്റം വരുത്തുന്നതിനും (ഫാറം 7)  sec.kerala.gov.in   വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി വേണം അപേക്ഷിക്കാന്‍. അപേക്ഷകന്റെ മൊബൈല്‍ നമ്പറുപയോഗിച്ച് സിറ്റിസണ്‍ രജിസ്‌ട്രേഷന്‍ നടത്തി വേണം അപേക്ഷ നല്‍കേണ്ടത്. ജില്ല, തദ്ദേശസ്ഥാപനം, വാര്‍ഡ് , പോളിംഗ് സ്റ്റേഷന്‍ എന്നിവ തെരഞ്ഞെടുത്ത് വോട്ടറുടെ പേരും മറ്റ് വിവരങ്ങളും നല്‍കണം. അപേക്ഷയോടൊപ്പം ഫോട്ടോ അപ്ലോഡ് ചെയ്യാന്‍ കഴിയാത്തവര്‍ക്ക് ഹിയറിംഗ് വേളയില്‍ നേരിട്ട് നല്‍കാവുന്നതാണ്.

അക്ഷയ സെന്റര്‍ തുടങ്ങിയ അംഗീകൃത ജനസേവനകേന്ദ്രങ്ങള്‍ മുഖേനയും അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍ ഹീയറിംഗിനുള്ള നോട്ടീസ് ലഭിക്കും. നോട്ടീസില്‍ പറഞ്ഞിട്ടുള്ള തീയതിയില്‍ അപേക്ഷകന്‍ ആവശ്യമായ രേഖകള്‍സഹിതം ഹീയറിംഗിന്ഹാജരാകണം.

ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് എടുത്ത് അപേക്ഷകന്റെ ഒപ്പ് രേഖപ്പെടുത്തി ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് ലഭ്യമാക്കുന്ന കേസുകളില്‍ രേഖകള്‍ പരിശോധിച്ചോ വിശദമായ അന്വേഷണം നടത്തിയോ വീഡിയോക്കോള്‍ മുഖേനയോ അപേക്ഷകന്റെ ഐഡന്റിറ്റി ഉറപ്പാക്കി ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് ഉചിത നടപടി സ്വീകരിക്കാവുന്നതാണ്.

പേര് ഒഴിവാക്കുന്നത് സംബന്ധിച്ച ആക്ഷേപങ്ങള്‍ (ഫാറം 5) ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയത് പ്രിന്റ് എടുത്ത് നേരിട്ടോ തപാലിലോ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാതെയും അവ നിര്‍ദ്ദിഷ്ട ഫാറത്തില്‍ നേരിട്ട് നല്‍കാവുന്നതാണ്. ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അതാത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും കോര്‍പ്പറേഷനുകളില്‍ അഡീഷണല്‍ സെക്രട്ടറിമാരുമാണ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍.ഇലക്ഷന്‍ രജിസ്‌ട്രേഷന്‍ ഓഫീസറുടെ തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കേണ്ടത് തദ്ദേശസ്വയംഭരണവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ക്കാണ്.

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നത് എങ്ങിനെ

  • sec.kerala.gov.in എന്ന വെബ്‌സൈറ്റില്‍ വേണം ഓണ്‍ലൈനായി അപേക്ഷിക്കാന്‍.
  • പുതുതായി രജിസ്റ്റർ ചെയ്യുന്നവരാണെങ്കിൽ സിറ്റിസൺ രജിസ്ട്രേഷൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
  • പുതുതായി തുറക്കുന്ന പേജിൽ പേരും മൊബൈൽ നമ്പരും പാസ്‌വേർഡും കൊടുത്ത് രജിസ്റ്റർ ചെയ്യുക
  • രജിസ്ട്രേഷനുശേഷം മൊബൈൽ നമ്പർ (നിങ്ങളുടെ മൊബൈൽ നമ്പരാണ് ലോഗിൻ നെയിം) ഉപയോഗിച്ച് ലോഗിൻ ചെയ്യുക
  • ലോഗിൻ ചെയ്തശേഷം ‘Name Inclusion’ ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • അതിനുശേഷം അതത് ജില്ല, തദ്ദേശ സ്വയംഭരണ സ്ഥാപനം, മണ്ഡലം/വാർഡ്, പാർട്ട് നമ്പർ എന്നിവ തിരഞ്ഞെടുക്കുക. തുടർന്ന് അപേക്ഷകന്റെ പേര്, രക്ഷിതാവിന്റെ പേര്, പ്രായം തുടങ്ങിയവ ബന്ധപ്പെട്ട വിവരങ്ങൾ നൽകുക.
  • ഇലക്ഷൻ ഐഡി കാർഡ്, ഫോൺ നമ്പർ മുതലായവ വിവരങ്ങളും നൽകുക. അപേക്ഷകന്റെ പേര് മറ്റേതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം നൽകുക. 
  • കുടുംബാംഗങ്ങളുടെയോ അയൽവാസികളുടെയോ പേരും വോട്ടർ ഐഡി നമ്പറും നൽകുക. നിങ്ങളുടെ വാർഡ് നമ്പർ, പോളിങ് ബൂത്ത് ഏതാണെന്നു കൂടി അറിഞ്ഞുവയ്ക്കുന്നത് നല്ലതായിരിക്കും. രജിസ്ട്രേഷൻ നടപടികൾ സുഗമമാക്കാൻ ഇത് സഹായിക്കും. 
  • ആവശ്യമായ വിവരങ്ങൾ നൽകിയശേഷം അടുത്ത പേജിലേക്ക് പോവുക. അവിടെ നിങ്ങളുടെ ഫോട്ടോ (സോഫ്റ്റ് കോപ്പി (jpg, jpeg format  ആയിരിക്കണം. (240 x 320 pixel ; 5 KB to 30 KB) തയ്യാറാക്കി വയ്ക്കണം) അപ്‌ലോഡ് ചെയ്യുക. ഫോട്ടോ അപ്‌ലോഡ് ചെയ്യാൻ കഴിയാത്തവർക്ക് ഹിയറിങ് സമയത്ത് ഹാജരാക്കിയാൽ മതിയാകും. 
  • അതിനുശേഷം final submission ബട്ടണിൽ ക്ലിക്ക് ചെയ്യുക. അപ്പോഴായിരിക്കും ഹിയറിങ്ങിനുള്ള തീയതി ലഭിക്കുക. ഹിയറിങ് സമയത്ത് ആവശ്യമായ രേഖകൾ സഹിതം നേരിട്ടു ഹാജരാകുക.
  • പ്രവാസികൾ  ‘Online Additions for PRAVASI Voters’ എന്ന ലിങ്കിലാണ് പേര് രജിസ്റ്റർ ചെയ്യാനായി ക്ലിക്ക് ചെയ്യേണ്ടത്. 
  • രജിസ്ട്രേഷൻ നടപടികളിൽ തടസങ്ങൾ നേരിടുകയാണെങ്കിൽ sec.kerala.gov.in എന്ന വെബ്സൈറ്റിലെ ടെക്നിക്കൽ വിഭാഗത്തിന്റെയും പിആർഒയുടെയും നമ്പരുകൾ ലഭ്യമാണ്

<BR>
TAGS : LOCAL ELECTION |  KERALA | VOTERS LIST
SUMMARY : Up to 21 names can be added to the electoral roll; How to apply

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

വിവാഹ വാഗ്ദാനം നല്‍കി പീഡനം; കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

മലപ്പുറം: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ പഞ്ചായത്ത് അംഗത്തെ അറസ്റ്റ്...

സ്വര്‍ണവിലയില്‍ വർധനവ്

തിരുവനന്തപുരം: സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന. കഴിഞ്ഞ ദിവസങ്ങളില്‍ താഴ്ച്ചയുടെ സൂചനകള്‍ കാണിച്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ആരോപണം; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയേക്കും

തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെയുള്ള വെളിപ്പെടുത്തലുകളുടെയും ആരോപണങ്ങളുടെയും അടിസ്ഥാനത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത്...

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി

കണ്ണൂർ: കണ്ണൂർ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി....

ഇന്ത്യൻ വിമാനങ്ങളുടെ വ്യോമപാത നിരോധനം പാകിസ്ഥാന്‍ സെപ്റ്റംബർ 23 വരെ നീട്ടി

ന്യൂഡൽഹി: ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്ഥാന്‍ ഏർപ്പെടുത്തിയ വ്യോമഗതാഗത വിലക്ക് സെപ്റ്റംബർ 23 വരെ...

Topics

ബെംഗളൂരു സിറ്റി സർവകലാശാലയ്ക്ക് മൻമോഹൻ സിങ്ങിന്റെ പേര്; ബിൽ കർണാടക നിയമസഭ പാസാക്കി

ബെംഗളൂരു: ബെംഗളൂരു സിറ്റി സർവകലാശാലയ്ക്ക് മുൻപ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ പേര്...

നമ്മ മെട്രോ യെല്ലോ ലൈന്‍; ട്രെയിനുകളുടെ ഇടവേള 25 മിനിറ്റില്‍ നിന്ന് 15 മിനിറ്റിലേക്ക് ഉടന്‍ 

ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനില്‍ ട്രെയിനുകളുടെ നിലവിലെ ഇടവേള 25 മിനിറ്റില്‍...

ബെംഗളൂരു വിൽസൺ ഗാർഡനിലെ ഗ്യാസ് സിലിണ്ടർ അപകടം: പൊള്ളലേറ്റ അമ്മയും മകളും മരിച്ചു, മരണസംഖ്യ മൂന്നായി

ബെംഗളൂരു: വിൽസൺ ഗാർഡനിലെ സിലിണ്ടർ സ്ഫോടനത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അമ്മയും മകളും...

തെരുവ് നായയുടെ കടിയേറ്റ് നാലുമാസമായി ചികിത്സയില്‍; നാലു വയസ്സുകാരി മരിച്ചു

ബെംഗളൂരു: തെരുവ് നായയുടെ കടിയേറ്റ് ഗുരുതര പരുക്കേറ്റ് നാലുമാസമായി ബെംഗളൂരുവില്‍ ചികിത്സയിലായിരുന്ന...

ഹെബ്ബാൾ മേൽപ്പാലത്തിലെ പുതിയ റാംപ് റോഡ് തുറന്നു

ബെംഗളൂരു: ഹെബ്ബാൾ മേൽപ്പാലത്തിന് അനുബന്ധമായി നിർമിച്ച പുതിയ റാംപ് റോഡ് (ലൂപ്...

മലയാളി യുവാവിനെ ബെംഗളൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തി 

ബെംഗളൂരു: മലയാളി യുവാവിനെ ബെംഗളൂരുവിലെ സ്വകാര്യ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ...

നഗരത്പേട്ടിലെ തീപ്പിടിത്ത ദുരന്തം; അനധികൃത കെട്ടിടങ്ങൾക്കെതിരേ കര്‍ശന നടപടിയുമായി സർക്കാർ

ബെംഗളൂരു: ബെംഗളൂരു നഗരത്പേട്ടില്‍ കഴിഞ്ഞദിവസം കെട്ടിടത്തില്‍ തീപ്പിടിച്ച് അഞ്ചുപേർ മരിച്ച സംഭവത്തെത്തുടർന്ന്...

യാത്രക്കാരുടെ തിരക്ക്; മെട്രോ യെല്ലോ ലൈൻ സർവീസ് തിങ്കളാഴ്ച രാവിലെ 5 ന് ആരംഭിക്കും

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈൻ സർവീസുകൾ തിങ്കളാഴ്ച രാവിലെ 5...

Related News

Popular Categories

You cannot copy content of this page