ഒപ്ടിക്കൽ ഫൈബർ കേബിളുകൾക്കും, വൈദ്യുതി ലൈനുകൾക്കുമായി പ്രത്യേക സംവിധാനം; ഭൂഗർഭ യൂട്ടിലിറ്റി ഇടനാഴി ഉടൻ

ബെംഗളൂരു: ബെംഗളൂരുവിലെ ഒപ്ടിക്കൽ ഫൈബർ കേബിളുകൾക്കും (ഒഎഫ്സി) വൈദ്യുതി ലൈനുകൾക്കുമായി പ്രത്യേക സംവിധാനവുമായി ബിബിഎംപി. സുരക്ഷാ വെല്ലുവിളി ഉയർത്തുന്ന ഇവയ്ക്കായി ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ യൂട്ടിലിറ്റി ഇടനാഴി നിർമിക്കുമെന്ന് ബിബിഎംപി അറിയിച്ചു. ഇതിനായി ബിബിഎംപി വർക്ക് ഓർഡർ പുറപ്പെടുവിച്ചിട്ടുണ്ട്. 12,800 കിലോമീറ്റർ നീളുന്ന പദ്ധതിക്ക് 200 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.
നഗരത്തിലുടനീളം ഭൂഗർഭ യൂട്ടിലിറ്റി ഇടനാഴി നിർമിച്ച് ഒഎഫ്സികൾ അവയിലേക്ക് മാറ്റി ടെലികമ്മ്യൂണിക്കേഷനും ഇലക്ട്രിക്കൽ ഇൻഫ്രാസ്ട്രക്ചറും സമന്വയിപ്പിക്കുന്ന മറ്റൊരു ഒപ്റ്റിക്കൽ ഫൈബർ നെറ്റ്‌വർക്ക് സൃഷ്ടിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വൈദ്യുതി വിതരണ ആവശ്യങ്ങൾക്കായി ബെസ്കോമിനും സ്മാർട്ട് സിറ്റി പദ്ധതികൾക്കുമായി 3,400 കിലോമീറ്റർ ഡക്ട് മാറ്റിവെക്കും. ബെംഗളൂരുവിലെ ഫൂട്ട്പാത്തുകളിലും മരങ്ങളിലും വൈദ്യുതി തൂണുകളിലുമായി സ്ഥാപിച്ചിരിക്കുന്ന ഒഎഫ്സികൾ കാൽനട യാത്രക്കാർക്ക് ആശങ്ക ഉയർത്തുന്നുണ്ടെന്ന് ബിബിഎംപി ചീഫ് എൻജിനീയർ ബി.എസ്. പ്രഹ്ളാദ് പറഞ്ഞു. പുതിയ പദ്ധതിയിലൂടെ ഇതിന് പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു. നിർമാണപ്രവൃത്തി നടക്കുന്ന സ്ഥലങ്ങൾ ഉടൻ പ്രഖ്യാപിക്കാനാണ് തീരുമാനം. മഹാദേവപുര സോണിലാകും ആദ്യഘട്ട പ്രവൃത്തി നടക്കുക.
TAGS: BENGALURU | UNDERGROUND CORRIDOR
SUMMARY: Bengaluru underground digital infra utilitycorridor work to begin soon



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.