ആഘോഷ ലഹരിയില്‍ പുതുവർഷത്തെ വരവേറ്റ് ലോകം


പ്രതീക്ഷകളോടെ പുതുവര്‍ഷത്തെ വരവേറ്റ് ലോകം. 2025 ആദ്യം പിറന്നത് പസഫിക് തീരത്തെ ദ്വീപ്  യ കിരിബാത്തിയിലാണ്. പിന്നാലെ ന്യൂസീലന്‍ഡിലും പുതുവര്‍ഷത്തെ വരവേറ്റു. കിഴക്കന്‍ മേഖലയിലെ ഓക‌്ലന്‍ഡ് നഗരം ദീപാലങ്കാരങ്ങളും കരിമരുന്ന് പ്രകടനങ്ങളുമായാണ് ഇവിടെ പുതുവര്‍ഷപ്പിറവി ആഘോഷിച്ചത്. വര്‍ണശബളമായ കരിമരുന്ന് പ്രകടനത്തോടെ ഓസ്ട്രേലിയലിലെ  സിഡ്നിയും പുതുവര്‍ഷത്തെ എതിരേറ്റു.  സിഡ്നിയിലെ വിശ്വവിഖ്യാതമായ ഹാര്‍ബര്‍ ബ്രിഡ്ജിന്റെയും ഒപ്പേറ ഹൗസിന്റെയും പശ്ചാത്തലത്തിലായിരുന്നു നവവല്‍സരാഘോഷങ്ങള്‍. പിന്നാലെ ജപ്പാന്‍,  തായ്‌വന്‍ തായ്‍ലന്‍ഡ് , ചൈന  എന്നീ രാജ്യങ്ങളും പുതുവര്‍ഷത്തെ വരവേറ്റു.

ഇന്ത്യ, ശ്രീലങ്ക അടക്കമുള്ള രാജ്യങ്ങളും പുതുവത്സരം ആഘോഷിച്ചു. ഇന്ത്യയിലും വിവിധ നഗരങ്ങളില്‍ ജനങ്ങള്‍ ആഘോഷവുമായി തെരുവിലിറങ്ങി. ഡല്‍ഹി, ചെന്നൈ, ബെംഗളൂരു , നഗരങ്ങളില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടു. ബെംഗളൂരു, മൈസൂരു, മംഗളൂരു, ബെളഗാവി അടക്കമുള്ള കർണാടകയിലെ വിവിധ നഗരങ്ങളിലും പുതുവർഷാഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ബെംഗളൂരുവിൽ എം.ജി. റോഡ്, ചർച്ച് സ്ട്രീറ്റ്, ബ്രിഗേഡ് റോഡ് പരിസരങ്ങളിൽ കനത്ത തിരക്കനുഭവപ്പെട്ടു

 

കേരളത്തിലും ന്യൂഇയര്‍ ആഘോഷം പൊടിപൊടിച്ചു. കൊച്ചിയില്‍ ഗാലാ ഡി ഫോര്‍ട്ട്‌കൊച്ചിയുടെ നേതൃത്വത്തില്‍ വെളി മൈതാനത്ത് സ്ഥാപിച്ച 42 അടി ഉയരമുള്ള പപ്പാഞ്ഞിയെ കത്തിച്ചു. ഫോര്‍ട്ട് കൊച്ചിയിലേക്ക് വന്‍ജനമാണ് ഒഴുകിയെത്തിയത്. കൊച്ചിക്ക് പുറമേ കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂര്‍,  അടക്കമുള്ളയിടങ്ങളില്‍ നിരത്തുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.


TAGS :
SUMMARY : The world welcomes the New Year in a festive mood


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!