ബെംഗളൂരു വിമാനത്താവളം; യാത്രക്കാരുടെ എണ്ണത്തിൽ റെക്കോഡ് വർധന


ബെംഗളൂരു : ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോഡ് വർധന രേഖപ്പെടുത്തിയതായി ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബിഐഎഎൽ) അറിയിച്ചു.

2024-ൽ ബെംഗളൂരു വിമാനത്താവളം വഴി യാത്ര ചെയ്തവരുടെ എണ്ണം 40 ദശലക്ഷം കടന്നു. ഇതോടെ ആഗോളതലത്തിൽ ലാർജ് എയർപോർട്ട് (40 ദശലക്ഷത്തിലധികം പേർ യാത്ര ചെയ്യുന്ന വിമാനത്താവളത്തിന്റെ വിഭാഗം) എന്ന പദവി ബിഐഎഎൽ സ്വന്തമാക്കി. പുതിയ ആഭ്യന്തര-അന്താരാഷ്ട്ര വിമാനങ്ങൾ ഇവിടെനിന്നും സർവീസ് ആരംഭിച്ചതോടെ ദിവസേനയുള്ള വിമാന സർവീസുകളുടെ എണ്ണം വർധിച്ചതാണ് ഈ നേട്ടത്തിലെത്താനായതെന്ന് വിമാനത്താവളം അധികൃതർ അറിയിച്ചു.

2024-ൽ ബെംഗളൂരു വിമാനത്താവളം വഴി 40.73 ദശലക്ഷം യാത്രക്കാരാണ് യാത്ര ചെയ്തത്. അതേസമയം 2023-ൽ ഇത് 37.2 ദശലക്ഷമായിരുന്നു. വിമാനത്താവളത്തിലെ ചരക്കുനീക്കത്തിലും കാര്യമായ വർധനയുണ്ടായി. കഴിഞ്ഞ വർഷം 4,96,227 മെട്രിക് ടൺ ചരക്കാണ് കയറ്റിയയച്ചത്. മുൻ വർഷത്തേതിൽനിന്ന് 17 ശതമാനം വർധനയാണിത്. അന്താരാഷ്ട്ര ചരക്കുനീക്കം 3,13,981 മെട്രിക് ടെണ്ണിലെത്തി. 23 ശതമാനം വർധനയാണിത്. ആഭ്യന്തര ചരക്കു നീക്കം 1,82,246 മെട്രിക് ടൺ രേഖപ്പെടുത്തി. ഒമ്പത് ശതമാനം വർധനയാണിത്.

നിലവിൽ 75 ആഭ്യന്തര വിമാന സർവീസുകളും 30 അന്താരാഷ്ട്ര സർവീസുകളുമാണ് ബെംഗളൂരു വിമാനത്താവളത്തിൽനിന്നുള്ളത്. അന്താരാഷ്ട്ര വിമാനങ്ങളുടെ എയർ ട്രാഫിക് മൂവ്‌മെന്റൽ 21 ശതമാനം വർധനയുണ്ടായി. ഡൽഹി, മുംബെ, കൊൽക്കത്ത, ഹൈദരാബാദ്, പുണെ എന്നിവയാണ് ഇവിടെനിന്ന്‌ കൂടുതൽ പേർ യാത്ര ചെയ്യുന്ന ആഭ്യന്തര റൂട്ടുകൾ. കഴിഞ്ഞവർഷം പുതുതായി അയോധ്യ, ഐസ്വാൾ, ദേവ്ഘർ, നാംദേഡ്, ജപൽപൂർ, ദിബ്രുഗഢ്, സിന്ധുദർഗ് എന്നിവിടങ്ങളിലേക്ക് ആഭ്യന്തര സർവീസുകളും ഡെൻപസർ, മൗറീഷ്യസ്, ലങ്കാവി, ധാലു, മാലദ്വീപ് എന്നിവിടങ്ങളിലേക്ക് അന്താരാഷ്ട്ര സർവീസുകളും ആരംഭിച്ചു.


TAGS :
SUMMARY : Bengaluru airport sees record increase in passenger traffic


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!