ബെംഗളൂരുവിലെ പിജികളിൽ വാടകനിരക്ക് വർധിച്ചേക്കും

ബെംഗളൂരു: ബെംഗളൂരുവിലെ പേയിംഗ് ഗസ്റ്റ് (പിജി) താമസ കേന്ദ്രങ്ങളിലെ വാടക നിരക്ക് വർധിച്ചേക്കും. അഞ്ച് ശതമാനം വരെ വാടക കൂട്ടാനാണ് പിജി ഓണേഴ്സ് വെൽഫെയർ അസോസിയേഷന്റെ തീരുമാനം. അടുത്ത മൂന്നോ നാലോ ദിവസത്തിനുള്ളിൽ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്ന് അസോസിയേഷൻ അറിയിച്ചു.
കെട്ടിട വാടക, ജലനിരക്ക്, ഭക്ഷണച്ചെലവ് തുടങ്ങിയ വിവിധ ചെലവുകൾ മൂലമാണ് വില വർധനവ്. വർദ്ധിച്ചുവരുന്ന ചെലവുകൾ നേരിടാൻ വാടക 5 ശതമാനം കൂട്ടുകയല്ലാതെ മറ്റ് മാർഗങ്ങളില്ലെന്ന് പിജി ഓണേഴ്സ് അസോസിയേഷൻ അറിയിച്ചു. ബെംഗളൂരുവിൽ 2,000-ത്തിലധികം രജിസ്റ്റർ ചെയ്ത പിജികളും എട്ട് സോണുകളിലായി ഏകദേശം 10,000 രജിസ്റ്റർ ചെയ്യാത്ത പിജികളുമുണ്ട്.
വിലവർധനവ് ചർച്ച ചെയ്യാൻ ഉടമകൾ അടുത്ത ദിവസം യോഗം ചേരുമെന്നും പിജി ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് അരുൺ കുമാർ പറഞ്ഞു. വർധനവിന്റെ കൃത്യമായ ശതമാനം യോഗത്തിന് ശേഷം പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മലയാളികൾ ഉൾപ്പെടെ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി പേരാണ് നഗരത്തിലെ പിജികളെ ആശ്രയിക്കുന്നത്.
TAGS: BENGALURU | PG
SUMMARY: Paying guest accommodations in Bengaluru to hike rates by 5 pc



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.