ഷാഫി​ക്ക് വിട നൽകി സിനിമാലോകം


കൊച്ചി: അന്തരിച്ച സംവിധായകന്‍ ഷാഫിക്ക് വിടനല്‍കി സിനിമാലോകം. മൃതദേഹം കലൂർ ജുമാ അത്ത്‌ പള്ളിയിൽ സംസ്‌കരിച്ചു. നിരവധി പേർ അന്തിമോപചാരം അർപ്പിച്ചു.രാവിലെ 10 മുതൽ കലൂരിൽ പൊതുദർശനമുണ്ടായിരുന്നു. നടന്മാരായ മമ്മൂട്ടി, പൃഥ്വിരാജ്, മനോജ് കെ ജയൻ, ഷമ്മി തിലകൻ, മണിക്കുട്ടൻ, സിദ്ദിഖ്, ലാൽ, വിനീത്, നടിമാരായ ജോമോൾ, പൊന്നമ്മ ബാബു, സംവിധായകരായ സിബി മലയിൽ, ബി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പ്രിയ സംവിധായകന് അന്തിമോപചാരം അർപ്പിച്ചു.

മലയാളികളെ ചിരിപ്പിച്ച സൂപ്പർ ഹിറ്റ്‌ സിനിമകളുടെ സംവിധായകനും തിരക്കഥാകൃത്തുമായിരുന്നു ഷാഫി. . മസ്തി​ഷ്കാഘാതത്തെ തുടർന്ന് ജനുവരി​ 16 മുതൽ എറണാകുളം ആസ്റ്റർ മെഡി​സി​റ്റി​യി​ൽ ചി​കി​ത്സയി​ലി​രി​ക്കെ ഇന്ന് പുലർച്ചെ 12.25 ഓടെയായിരുന്നു അന്ത്യം . എം.എച്ച്. റഷീദ് എന്നാണ് യഥാർത്ഥ  പേര്. 57 വയസായി​രുന്നു. വെന്റി​ലേറ്റർ സഹായത്തോടെയാണ് ജീവൻ നി​ലനി​റുത്തി​യി​രുന്നത്. തലച്ചോറിൽ അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

മലയാളത്തിലെ എണ്ണം പറഞ്ഞ ഹാസ്യ സിനിമകളിലൂടെ ജനമനസുകൾ കവർന്ന റാഫി – മെക്കാർട്ടിൻ സംവിധായക ജോഡി​യി​ലെ റാഫി മൂത്ത സഹോദരനാണ്. സിദ്ദിഖ് -ലാൽ കൂട്ടുകെട്ടിലെ സിദ്ദിഖ് അടുത്ത ബന്ധുവും. രാജസേനന്റെയും റാഫി-​ മെക്കാർട്ടി​ന്റെയും ചി​ത്രങ്ങളി​ൽ സഹസംവി​ധായകനായി​ 1990ലാണ് ഷാഫി​ സി​നി​മാരംഗത്തെത്തി​യത്. 2001ൽ വൺ​മാൻ ഷോ എന്ന ചി​ത്രത്തി​ലൂടെയാണ് സംവി​ധായകനായുള്ള അരങ്ങേറ്റം.

2022ൽ അവസാനം പുറത്തി​റങ്ങി​യ ആനന്ദം പരമാനന്ദം ഉൾപ്പടെ 18 സി​നി​മകൾ സംവി​ധാനം ചെയ്തു. ദിലീപ് ചിത്രം കല്യാണരാമൻ അദ്ദേഹം സംവിധാനം ചെയ്ത സൂപ്പർഹിറ്റ് സിനിമകളിലൊന്നാണ്.

തൊമ്മനും മക്കളും, പുലിവാൽ കല്യാണം, മായാവി തുടങ്ങിയവയും ഹിറ്റ് ചിത്രങ്ങളായിരുന്നു. മജാ എന്ന തമിഴ് സിനിമയും സംവിധാനം ചെയ്തിട്ടുണ്ട്.

TAGS :
SUMMARY : Film world bid farewell to Shafi


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!