കൊടകര കുഴല്‍പ്പണ കവര്‍ച്ചാക്കേസ്; അന്വേഷണം പൂര്‍ത്തിയാക്കി ഇ.ഡി

കൊച്ചി: കൊടകര കുഴല്‍പ്പണ കവർച്ചാക്കേസില്‍ അന്വേഷണം പൂർത്തിയാക്കി ഇ.ഡി. കോടതിയില്‍ ഒരു മാസത്തിനുള്ളില്‍ കുറ്റപത്രം സമർപ്പിക്കും. ക്രൈംബ്രാഞ്ച് തയ്യാറാക്കിയ കുറ്റപത്രത്തിലെ അതേ പ്രതികളായിരിക്കും ഇ.ഡിയുടെ കുറ്റപത്രത്തിലും ഉണ്ടാവുക. ബി.ജ.പിക്ക് വേണ്ടി കൊണ്ടുവന്ന തി lരഞ്ഞെടുപ്പ് ഫണ്ട് ആണ് കൊടകരയില്‍ നിന്ന് കവർന്നത് എന്നായിരുന്നു ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിലെ കണ്ടെത്തല്‍.
അതേസമയം കുഴല്‍പ്പണ കവർച്ചക്കേസില്‍ പണത്തിന്റെ ഉറവിടമാണ് കണ്ടെത്തേണ്ടത് എന്നാണ് കേരളാ പോലീസിന്റെ നിലപാട്. പണത്തിന്റെ ഉറവിടവുമായി ബന്ധപ്പെട്ട് പോലീസ് ഇ.ഡിക്ക് റിപ്പോർട്ട് കൈമാറിയിരുന്നു. പണത്തിന്റെ ഉറവിടം കര്‍ണാടകയിലെ ബി.ജെ.പിയുടെ രാജ്യസഭാംഗമുള്ളവരടക്കമാണെന്ന റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് സംഘവും ഇ.ഡിക്ക് കൈമാറിയിരുന്നു. എന്നാല്‍ കവര്‍ച്ചയ്ക്ക് ശേഷം പണം ആരുടെ കൈകളിലെത്തി എന്നത് മാത്രമാണ് ഇ.ഡി അന്വേഷിച്ചത്.
TAGS : LATEST NEWS
SUMMARY : Kodakara black money robbery case; After completing the investigation, E.D



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.