സുഹൃത്തിന്റെ മരണത്തിന് ഉത്തരവാദിയെന്ന് ആരോപണം; യുവതിയെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു

ബെംഗളൂരു: സുഹൃത്തിന്റെ മരണത്തിന് ഉത്തരവാദിയെന്ന് ആരോപിച്ച് യുവതിയെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു. റായ്ച്ചൂർ ജലഹള്ളിയിലാണ് സംഭവം. ദണ്ഡമ്മ എന്ന സ്ത്രീയാണ് മർദ്ദനത്തിന് ഇരയായത്. ദണ്ഡമ്മയുടെ സുഹൃത്ത് രംഗപ്പ അടുത്തിടെ മരിച്ചിരുന്നു. മരണത്തിന് ഉത്തരവാദി ഇവരാണ് എന്നാരോപിച്ച് രംഗപ്പയുടെ കുടുംബാംഗങ്ങളാണ് യുവതിയെ മർദ്ദിച്ചത്. ഗ്രാമവാസികളെല്ലാം നോക്കിനിൽക്കേയാണ് ഇവർ ആക്രമിക്കപ്പെട്ടത്.
പ്രതികൾ സ്ത്രീയെ അവരുടെ വീടിന് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയും സമീപത്തെ മരത്തിൽ കെട്ടിയിട്ട് അസഭ്യം പറയുകയും ശാരീരികമായി ആക്രമിക്കുകയുമായിരുന്നു. പോലീസ് എത്തിയാണ് ആക്രമണത്തിൽ നിന്ന് ഇവരെ രക്ഷിച്ചത്. സംഭവത്തിൽ നാല് പേർക്കെതിരെ ജലഹള്ളി പോലീസ് കേസെടുത്തു.
TAGS: KARNATAKA | ATTACK
SUMMARY: Four booked for assaulting woman in Raichur district