ബസ് യാത്രയ്ക്കിടെ കൈ പുറത്തിട്ടു; പോസ്റ്റിൽ തട്ടി കൈ അറ്റുവീണ് രക്തം വാര്‍ന്ന് അമ്പത്തിയഞ്ചുകാരന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് ബസിൽ കൈ പുറത്തേക്കിട്ട് യാത്ര ചെയ്ത മധ്യവയസ്കന്റെ കൈ പോസ്റ്റിൽ തട്ടി കൈയ്യറ്റ് രക്തം വാർന്ന് മരിച്ചു. തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം. വിഴിഞ്ഞം പുളിങ്കുടി സ്വദേശി ബെഞ്ചിലാസ്(55) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 4. 30 ഓടെയാണ് സംഭവം. ഒപ്പം യാത്ര ചെയ്തിരുന്നയാൾക്കും പരുക്കേറ്റിട്ടുണ്ട്. വെള്ളിത് വൈകിട്ട് നാലോടെ പുളിങ്കുടിക്ക് സമീപത്തായിരുന്നു അപകടമുണ്ടായത്. റോബർ എന്നയാൾക്കാണ് പരുക്കേറ്റത്.
ഇയാളുടെ പരുക്ക് ഗുരതരമല്ലെന്നാണ് സൂചന. ബസ് റോഡിനു സമീപത്തുള്ള പോസ്റ്റിനോട് ചേർന്ന് പോകവെയാണ് അപകടമുണ്ടായത്. സൈഡ് സീറ്റിലിരുന്ന സെഞ്ചിലോസ് കൈ പുറത്തിട്ടിരിക്കുകയായിരുന്നു. കൈ അറ്റുപോയതോടെ വലിയ തോതിൽ രക്തസ്രാവമുണ്ടായി. ഇയാളെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
TAGS: KERALA | ACCIDENT
SUMMARY: Man looses hand after hit onto post from bus



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.