കേന്ദ്ര ബജറ്റ്; അവതരണം തുടങ്ങി, ഇന്ത്യ ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക ശക്തിയെന്ന് ധനമന്ത്രി


ന്യൂഡല്‍ഹി: മൂന്നാമത് നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരണം ആരംഭിച്ചു. മോദി സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് നിര്‍മല സീതാരാമന്‍ ബജറ്റ് അവതണം ആരംഭിച്ചത്.

ലോകത്ത് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേതെന്ന് ധനമന്ത്രി പറഞ്ഞു. ആറ് മേഖലകളിലാണ് ഈ ബജറ്റ് ഊന്നല്‍ നല്‍കുന്നതെന്നും ധനമന്ത്രി പറഞ്ഞു. സമ്പൂർണ ദാരിദ്ര്യ നിർമാർജനം ലക്ഷ്യമിടുന്നതാണ് കേന്ദ്ര ബജറ്റെന്നും ധനമന്ത്രി വളർച്ചയെ ത്വരിതപ്പെടുത്തുന്ന ബജറ്റ് യുവാക്കൾ, കർഷകർ, മധ്യവർഗം, സ്ത്രീകൾ തുടങ്ങിയവരുടെ ക്ഷേമം ലക്ഷ്യമിടുന്നുവെന്നും ധനമന്ത്രി പറഞ്ഞു.

ലോകത്ത് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേതെന്ന് ധനമന്ത്രി പറഞ്ഞു. ബജറ്റിൽ, ദരിദ്രർ, യുവാക്കൾ, കർഷകർ, സ്ത്രീകൾ എന്നിവരെ കേന്ദ്രീകരിച്ച് 10 വിശാലമായ മേഖലകളിലാണ് നിർദ്ദിഷ്ട വികസന നടപടികൾ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.

പ്രധാന പ്രഖ്യാപനങ്ങള്‍:

  • അടുത്ത 10 വർഷത്തിനുള്ളിൽ പുതിയ സ്ഥലങ്ങളിൽ 100-ലധികം പ്രാദേശിക വിമാനത്താവളങ്ങൾ.
  • എല്ലാ ഗവ. സെക്കൻഡറി സ്കൂളുകളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഭാരത് നെറ്റിന്റെ പിന്തുണയോടെ ബ്രോഡ് ബാൻഡ് ഇന്റർനെറ്റ് ഉറപ്പാക്കും.
  • കിസാൻ ക്രെഡിറ്റ് കാർഡ് വായ്പാ പരിധി അഞ്ച് ലക്ഷമാക്കി ഉയർത്തി.
  • ബീഹാറില്‍ നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി, ഓൻട്രപ്രനർഷിപ് ആൻഡ് മാനേജ്മെന്റ് സ്ഥാപിക്കും.
  • അടൽ ഇന്നവേഷൻ മിഷന്റെ കീഴിൽ രാജ്യത്തെ സ്കൂളുകളിൽ അടൽ ടിങ്കറിങ് ലാബറട്ടറീസ് (എടിഎൽ) സ്ഥാപിക്കും.
  • സർക്കാർ മെഡിക്കൽ കോളജുകളിൽ സീറ്റ് വർധിപ്പിക്കും. 5 വർഷത്തിനുള്ളിൽ 75,000 മെഡിക്കൽ സീറ്റുകൾമെഡിക്കൽ കോളജുകളിൽ 1.1 ലക്ഷം അധിക സീറ്റുകൾ
  • എല്ലാ ജില്ലാ ആശുപത്രികളിലും അടുത്ത മൂന്ന് വർഷത്തിനകം കാൻസർ സെൻ്റർ
  • യൂറിയ ഉൽപ്പാദനം വ‍ർദ്ധിപ്പിക്കും. 12.7 ലക്ഷം മെട്രിക് ടൺ വാർഷിക ഉദ്പാദന ശേഷിയുള്ള ശേഷിയുള്ള പ്ലാൻ്റ് അസമിൽ സ്ഥാപിക്കും.
  • പാദരക്ഷ, തുകൽ മേഖലകളിൽ കേന്ദ്രീകൃത ഉൽപ്പന്ന പദ്ധതി നടപ്പാക്കും. 22 ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കും.
  • എംഎസ്എംഇയുടെ ക്രെഡിറ്റ് ഗ്യാരണ്ടി പരിധി 5 കോടി രൂപയിൽ നിന്ന് 10 കോടി രൂപയായും സ്റ്റാർട്ടപ്പുകൾക്ക് 10 കോടി രൂപയിൽ നിന്ന് 20 കോടി രൂപയായും വർദ്ധിപ്പിച്ചു. നന്നായി പ്രവർത്തിക്കുന്ന കയറ്റുമതിക്കാരായ എംഎസ്എംഇകൾക്കുള്ള ടേം ലോണുകൾ 20 കോടി രൂപയായും വർധിപ്പിച്ചു
  • പയ‍‍‌‍ർ വർ​​ഗ്ഗങ്ങളുടെ ഉദ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ പ്രധാനമന്ത്രി ധൻ ധന്യ കൃഷി യോജന വിപുലമാക്കും.
  • സെന്റർ ഓഫ് എക്സലൻസ് ഇൻ ആർടിഫിഷ്യൽ ഇന്റലിജൻസ് സ്ഥാപിക്കും. ആരോഗ്യ, വിദ്യാഭ്യാസ, കാർഷിക, സുസ്ഥിര വികസിത മേഖലകളെ ഉൾപ്പെടെ ലക്ഷ്യമിട്ടായിരിക്കും ഇത്.
  • ജിഗാവാട്ടിന്റെ ആണവനിലയങ്ങൾ സജ്ജമാക്കും.ആണവകേന്ദ്രങ്ങളിൽ സ്വകാര്യ പങ്കാളിത്തം കൊണ്ടു വരും.

 

Updating…..

പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളത്തോടെയാണ് ബജറ്റ് അവതരണം ആരംഭിച്ചത്. മഹാകുംഭമേള നടത്തിപ്പിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.

ധനമന്ത്രി നിര്‍മലാ സീതാരാമന്റെ എട്ടാമത്തെ ബജറ്റാണിത്. കേന്ദ്ര ബജറ്റില്‍ ഏറെ പ്രതീക്ഷയോടെയാണ് കേരളവും ഉറ്റുനോക്കുന്നത്. വയനാട് പുനരധിവാസത്തിനും വിഴിഞ്ഞം തുറമുഖത്തിനും പ്രത്യേക പാക്കേജ് വേണമെന്നാണ് കേരളത്തിന്റെ ആവശ്യം.

 


TAGS : |
SUMMARY :


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!