ഉത്സവത്തിന് എത്തിച്ച ആനയിടഞ്ഞു; രണ്ട് പേരെ കുത്തി, ഒരാള്‍ മരിച്ചു


തൃശൂര്‍: തൃശൂര്‍ ചിറ്റാട്ടുകരയില്‍ ഉത്സവത്തിനിടെ ആനയിടഞ്ഞു. കുത്തേറ്റ ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്കാണ് കുത്തേറ്റത്. ഒരാളുടെ നില ഗുരുതരമാണ്. ആലപ്പുഴ മുഹമ്മ സ്വദേശി ആനന്ദാണ് മരിച്ചത്. ഗുരുതര പരുക്കേറ്റ ആനന്ദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വിരണ്ടോടിയ ആന അരമണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

കിലോമീറ്ററുകളോളം ഓടിയ ആനയെ കണ്ടാണിശ്ശേരി ഭാഗത്ത് വെച്ചാണ് തളച്ചത്. ചിറക്കല്‍ ഗണേശൻ എന്ന ആനയാണ് ഇടഞ്ഞത്. ഇന്ന് വൈകുന്നേരം 3.45 ഓടെയാണ് ആനയിടഞ്ഞത്. ക്ഷേത്രോത്സവത്തിന് കൊണ്ടുവന്ന ആനയെ കുളിപ്പിക്കുന്നതിനിടെയായിരുന്നു ഇടഞ്ഞത്.

പ്രദേശത്ത് ഭീതിപടർത്തിയോടിയ ആനയെ ഊർജിത ശ്രമത്തിനൊടുവിലാണ് തളക്കാനായത്. ആനയുടെ പരാക്രമണത്തില്‍ നിരവധി യാത്രക്കാർക്കും പരുക്കേറ്റിട്ടുണ്ട്. മരിച്ചയാളുടെ മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

TAGS : |
SUMMARY : The elephant brought to the festival fell; Two people were stabbed, one died


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!