മാവോയിസ്റ്റ് വിക്രം ഗൗഡയുടെ കൊലപാതകം; പോലീസിനെതിരെ നടപടി ആവശ്യപ്പെട്ട് സിവിൽ സൊസൈറ്റി അംഗങ്ങൾ

ബെംഗളൂരു: മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ട സംഭവത്തിൽ നക്‌സൽ വിരുദ്ധ സേനയുടെ (എഎൻഎഫ്) പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് സിവിൽ സൊസൈറ്റി സംഘടനയിലെ അംഗങ്ങൾ. കർണാടകയിലെ മാവോയിസ്റ്റുകളുടെ കീഴടങ്ങലും പുനരധിവാസവും സുഗമമാക്കുന്നതിന് സർക്കാർ നിയോഗിച്ച സമിതിയാണ് സിവിൽ സൊസൈറ്റി. വിക്രം ഗൗഡയെ നിയമവിരുദ്ധമായാണ് കൊലപ്പെടുത്തിയതെന്നാണ് ഉയരുന്ന ആരോപണം. വിക്രം കീഴടങ്ങാൻ തയ്യാറായിരുന്നു. എന്നാൽ ഇതിനിടെ പോലീസ് മനപൂർവം ഇയാളെ വെടിവെക്കുകയായിരുന്നുവെന്ന് സംഘടനയിലെ അംഗങ്ങൾ ആരോപിച്ചു.

സംഭവത്തിൽ ഏറ്റുമുട്ടൽ നടന്ന ഹെബ്രി സന്ദർശിച്ച് പ്രദേശവാസികളുമായി സംഘടന അംഗങ്ങൾ സംസാരിക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയിലെ മറ്റ് അംഗങ്ങളിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും മറ്റ് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നുണ്ട്.

ഗൗഡലു ഗോത്രത്തിൽപ്പെട്ട വിക്രം രണ്ട് പതിറ്റാണ്ട് മുമ്പ് പശ്ചിമഘട്ടത്തിലെ മലനാട് മേഖലയിലുള്ള വനങ്ങളിൽ നിന്ന് കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധിച്ചയാളാണ്. പിന്നീട് പോലീസിന്റെ പീഡനം ആരോപിച്ച് വിക്രം ഒളിവിൽ പോയിരുന്നു. മാവോയിസ്റ്റാകുന്നതിന് മുമ്പ് വർഷങ്ങളോളം സാമൂഹിക പ്രവർത്തകനായിരുന്നു വിക്രമെന്ന് സിവിൽ സൊസൈറ്റി അംഗവും എഴുത്തുകാരനുമായ ബഞ്ചഗെരെ ജയപ്രകാശ് പറഞ്ഞു.

നവംബർ 18 തിങ്കളാഴ്ച വൈകീട്ടാണ് പീറ്റെബൈലുവിൽ എഎൻഎഫ് വിക്രം ഗൗഡയെ കൊലപ്പെടുത്തിയത്. മൂന്ന് വീടുകളിൽ റേഷൻ വാങ്ങാൻ നക്സലുകൾ എത്താൻ സാധ്യതയുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് ഗ്രാമത്തിൽ എത്തിയത്. വിക്രമും മറ്റുചിലരും പ്രദേശത്ത് പ്രവേശിക്കുന്നത് തങ്ങൾ കണ്ടതായും കീഴടങ്ങാൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും, ഫലമുണ്ടാകാതെ വന്നതോടെ വെടിവെക്കുകയായിരുന്നു എന്നുമാണ് പോലീസ് നൽകുന്ന വിശദീകരണം.

TAGS: KARNATAKA | VIKRAM GOWDA
SUMMARY: Activists call for FIR against cops involved in alleged fake encounter of Maoist

Hot this week

‘രക്ഷകന്റെ ഗീതം’ പ്രത്യാശാ സംഗീത സംഗമം ജൂൺ 7ന്

ബെംഗളൂരു: മലയാളികള്‍ക്ക് എത്ര കേട്ടാലും മതിവരാത്ത നിത്യഹരിത ക്രൈസ്തവ ഭക്തിഗാനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള...

ഐ​എ​എ​സ് ത​ല​പ്പ​ത്ത് അ​ഴി​ച്ചു​പ​ണി; ആറ് കളക്ടർമാർക്ക് മാറ്റം, പി.​ബി നൂ​ഹ് ടാ​ക്‌​സ് ക​മ്മീ​ഷ​ണ​ര്‍

തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി. ക​ണ്ണൂ​ർ ക​ള​ക്ട​ർ ഉ​ൾ​പ്പെ​ടെ ആ​റ്...

എബോള വൈറസ് വ്യാപനം; പ്രതിരോധ നടപടികൾ ശക്തമാക്കി കർണാടക

ബെംഗളൂരു: ആഫ്രിക്കൻ രാജ്യങ്ങളായ ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, ഉഗാണ്ട, സൗത്ത്...

കേരളസമാജം മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു: കേരളസമാജം വൈറ്റ്ഫീല്‍സ് സോണും വൈദേഹി മെഡിക്കല്‍ കോളേജും സംയുക്തമായി മെഡിക്കല്‍...

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം; മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അടക്കം അഞ്ച് പേർ പ്രതികൾ

തി​രു​വ​ന​ന്ത​പു​രം: ആലപ്പുഴയില്‍ നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍...

ഓടിക്കൊണ്ടിരുന്ന കാറിലെ തീപിടിത്തം: ഭാര്യയ്ക്ക് പിന്നാലെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭർത്താവും മരണത്തിന് കീഴടങ്ങി

കോഴിക്കോട്: ചെറുവണ്ണൂരില്‍ കാറിന് തീപിടിച്ച് മരിച്ച സോനയുടെ ഭര്‍ത്താവും മരിച്ചു. ഗുരുതരമായി...

അങ്കമാലിയില്‍ 13 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു; രണ്ടു പേര്‍ക്ക് ഗുരുതര പരുക്ക്

കൊച്ചി: അങ്കമാലിയില്‍ വിദ്യാര്‍ഥികളടക്കം 13 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ഇന്ന് രാവിലെ...

Related Articles

Popular Categories