ആഗോള നിക്ഷേപക സംഗമം; ഫ്യുച്ചർ ഓഫ് ഇന്നൊവേഷൻ എക്സ്പോയ്ക്ക് തുടക്കമായി


ബെംഗളൂരു: കർണാടക ആഗോള നിക്ഷേപക സംഗമത്തിൽ ഫ്യുച്ചർ ഓഫ് ഇന്നൊവേഷൻ എക്സ്പോയ്ക്ക് തുടക്കമായി. ആഗോളതലത്തിൽ വ്യവസായങ്ങളെ പുനർനിർവചിക്കുന്നതിനായി ഒരുക്കിയിരിക്കുന്ന നിരവധി നയങ്ങൾ എക്സ്പോയിൽ ലോഞ്ച് ചെയ്യും. 40-ലധികം സ്റ്റാർട്ട്അപ്പുകൾ പരിപാടിയുടെ ഭാഗമാകും. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും വൻകിട, ഇടത്തരം വ്യവസായ മന്ത്രി എം.ബി. പാട്ടീലും ചേർന്ന് എക്സ്പോയുടെ ഉദ്ഘാടനം നിർവഹിച്ചു. ഡ്രോണുകൾ, ബഹിരാകാശം, കാർഷിക സാങ്കേതികവിദ്യ, വ്യാവസായിക ഉൽപ്പാദനം, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിലെ നൂതന സാങ്കേതികവിദ്യകളിലാണ് എക്സ്പോ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

കർണാടക പവലിയൻ, ടൊയോട്ട, എംബസി ഗ്രൂപ്പ്, സ്റ്റേറ്റ് ടൂറിസം, ഡ്രോൺ ടെക്നോളജി എന്നിവയുൾപ്പെടെ വിവിധ പവലിയനുകളിലായി നിരവധി നൂതന സാങ്കേതിക വിദ്യകളാണ് പ്രദർശിപ്പിക്കുന്നത്. കാർഷിക മേഖലയിൽ വിപ്ലവം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്ന അഗ്രി-ടെക് നവീകരണ ഉപകാരണങ്ങളും, രോഗനിർണയവും ചികിത്സയും ലളിതമാക്കാൻ ലക്ഷ്യമിട്ടുള്ള മെഡിക്കൽ സാങ്കേതികവിദ്യകളും സംസ്ഥാന മന്ത്രിമാർ സന്ദർശിച്ചു.

ജിഇ ഹെൽത്ത്കെയർ, ഹീറോ ഫ്യൂച്ചർ എനർജിസ്, റിവർ മൊബിലിറ്റി, സരള ഏവിയേഷൻ, ഗാലക്‌സി സ്‌പേസ്, ലാം റിസർച്ച് തുടങ്ങിയവ എക്സ്പോയുടെ ഭാഗമാണ്. അതേസമയം, ക്വീൻ സിറ്റി, ഫ്ലയിംഗ് വെഡ്ജ്, ബെല്ലാട്രിക്സ്, സ്‌കൈസർഫ്, ഫ്ലക്‌സ് ഓട്ടോ തുടങ്ങിയ സ്റ്റാർട്ടപ്പുകൾ കർണാടക പവലിയനിൽ പ്രദർശിപ്പിക്കുന്നുണ്ട്. പുനരുപയോഗ ഊർജ്ജം, സെമികണ്ടക്ടറുകൾ, ഇലക്ട്രിക് വാഹനങ്ങൾ, സുസ്ഥിര ഉൽപ്പാദനം എന്നിവയിൽ വൈദഗ്ദ്ധ്യം നേടിയ കമ്പനികളുടെ പങ്കാളിത്തമാണ് എക്‌സ്‌പോയുടെ മറ്റൊരു പ്രധാന ആകർഷണം.

TAGS:
SUMMARY: Future of Innovation Expo launched at Global Investors' Meet in Bengaluru


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!