പറ്റ്ന: ടെറസിന് മുകളില്‍ നിന്ന് കുരങ്ങന്മാർ തള്ളിയിട്ടതിനെ തുടർന്ന് പത്താം ക്ലാസ്സുകാരി മരിച്ചു. ബിഹാറില്‍ സിവാൻ ജില്ലയിലാണ് സംഭവം. പ്രിയ കുമാർ (15) ആണ് മരിച്ചത്. തണുപ്പായതിനാല്‍ ടെറസിലെ വെയില്‍ കൊണ്ട് പഠിക്കുകയായിരുന്ന കുട്ടിയാണ് കുരങ്ങമാരുടെ ആക്രമണത്തില്‍ മരണപ്പെട്ടത്.
കുട്ടി പഠിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു കൂട്ടം കുരങ്ങന്‍മാര്‍ എത്തുകയായിരുന്നു. അടുത്തെത്തിയ കുരങ്ങന്‍മാര്‍ കുട്ടിയെ ശല്യപ്പെടുത്തി. ഇതോടെ കുട്ടി കോണിയിലേക്ക് ഓടി. പക്ഷേ, ഒരു കുരങ്ങ് ചാടിവീണ് ഉന്തിയിടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
തലയടിച്ചു വീണ് അബോധാവസ്ഥയിലായ പ്രിയയെ കുടുംബം ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മാർട്ടം ചെയ്യാൻ വീട്ടുകാർക്ക് താല്പര്യമില്ലെന്നും മരണത്തില്‍ കുട്ടിയുടെ വീട്ടുകാർ പരാതി നൽകിയിട്ടില്ലെനും പോലീസ് മേധാവി സുജിത് കുമാർ ചൗധരി വ്യക്തമാക്കി.
TAGS : LATEST NEWS
SUMMARY : The student died after being pushed off the terrace by monkeys