എയ്റോ ഇന്ത്യ; പ്രവേശന പാസിൽ ഉൾപെടുത്തിയ റൂട്ടിൽ യാത്ര ചെയ്യണമെന്ന് ട്രാഫിക് പോലീസ്

ബെംഗളൂരു: എയ്റോ ഇന്ത്യ പരിപാടിയിൽ പങ്കെടുക്കാനെത്തുന്നവർ സന്ദർശക പാസിൽ നൽകിയ റൂട്ടിൽ മാത്രം യാത്ര ചെയ്യണമെന്ന് നിർദേശം നൽകി ബെംഗളൂരു സിറ്റി പോലീസ്. ഫെബ്രുവരി 10 മുതൽ 14വരെ യെലഹങ്ക വ്യോമതാവളത്തിലാണ് എയ്‌റോ ഇന്ത്യ പ്രദർശനം നടക്കുന്നത്. 13, 14 തിയതികളിലാണ് പൊതുജനങ്ങൾക്ക് പരിപാടിയിൽ പ്രവേശനമുള്ളത്. എയ്റോ ഷോ കാണാൻ നേരത്തെ പാസ് എടുത്ത് വരുന്ന പൊതുജനങ്ങൾക്ക് പാസിനൊപ്പം തന്നെ പാർക്കിംഗ് പാസുകളും നൽകിയിട്ടുണ്ട്.

പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നവർ പാർക്കിംഗ് പാസ് തങ്ങളുടെ വാഹനത്തിന്‍റെ ഗ്ലാസുകളിൽ പതിപ്പിച്ചിരിക്കണം. ഇത് കൂടാതെ, ടിക്കറ്റുകളിലും പാസുകളിലും ക്യൂആർ കോഡിൽ പറഞ്ഞിരിക്കുന്നതുപോലെ തന്നെ റൂട്ട് പാലിക്കേണ്ടതാണ്. ഇതിൽ പറഞ്ഞിരിക്കുന്ന റൂട്ടുകളിലൂടെ മാത്രമേ യാത്ര ചെയ്യാവൂ. റൂട്ട് മാറിയുള്ള സഞ്ചാരം അനുവദിക്കില്ല.

ഗേറ്റ് നമ്പർ 08 മുതൽ 11 വരെയുള്ള എയർ ഡിസ്‌പ്ലേ വ്യൂ ഏരിയയുടെ പാസുള്ളവർ കൊടിഗെഹള്ളി ജംഗ്ഷൻ മേൽപ്പാലത്തിനു താഴെയുള്ള സർവീസ് റോഡ് വഴി വേദിയിലേക്ക് പ്രവേശിക്കണം. ബൈതരായണപുര ജംഗ്ഷൻ, ജികെവികെ ജംഗ്ഷൻ, യെലഹങ്ക ബൈപ്പാസ് ജംഗ്ഷൻ (ഇടത് തിരിവ്), ദൊഡ്ഡബല്ലാപുര മെയിൻ റോഡ്, നാഗേനഹള്ളി ഗേറ്റ് (വലത് തിരിവ്), ഗന്തിഗനഹള്ളി വഴിയാണ് സർവീസ് റോഡിലേക്ക് എത്തുന്നത്. മടക്കയാത്രയ്ക്കും ഇതേ റൂട്ട് ഉപയോഗിക്കേണ്ടതാണ്.

ഡൊമസ്റ്റിക് ഏരിയയിലെ ഗേറ്റ് നമ്പർ 5ന്‍റെ പാർക്കിംഗ് പാസുള്ള സന്ദർശകർ എയർപോർട്ട് റോഡ് വഴി മുന്നോട്ട് വന്ന്, ഐഎഫ് ഹുനസെമാരനഹള്ളിയിലെ ഫ്ലൈ ഓവർ വഴി യു-ടേൺ എടുത്ത് സർവീസ് റോഡ് വഴി വേദിയിൽ എത്തണം. മടക്കയാത്രയ്ക്ക്, ഗേറ്റ് നമ്പർ 5 എ വഴി പുറത്തിറങ്ങി രെവ കോളേജ് ജംഗ്ഷൻ വഴി പോകാം.

കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ ബദൽ റൂട്ടുകൾ തിരഞ്ഞെടുക്കണമെന്നും പോലീസ് നിർദേശിച്ചു. യെലഹങ്ക റൂട്ട് ഒഴിവാക്കി പകരം ഹെന്നൂർ – ബാഗലൂർ വഴി ബദൽ റോഡ് ആണ് തിരഞ്ഞെടുക്കേണ്ടത്. ജികെവികെ കാമ്പസിലും ജക്കൂർ എയർഫീൽഡിലും ആണ് വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. സ്വകാര്യ വാഹനങ്ങളിൽ വരുന്നവർക്കായി ജികെവികയിൽ ആണ് പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുള്ളത്. ജികെവികെയിൽ നിന്ന് ബിഎംടിസി ബസുകൾ യെലഹങ്ക എയർഫോഴ്സ് സ്റ്റേഷനിലേക്ക് സന്ദർശകരെ കടത്തിവിടും. ഇതിനായി 180 ബിഎംടിസി ബസുകൾ സർവീസ് നടത്തും.

TAGS: BENGALURU | AERO INDIA
SUMMARY: Traffic police instructs aero india commuters to abide pass routes

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

ചെന്നൈ:പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു. ഹൃദയാഘാത്തെത്തുടർന്ന് ഇന്ന്...

ഇറക്കുമതി മരുന്നുകളുടെ ഉപയോഗ കാലാവധി 12 മാസമാക്കുന്നു

ന്യൂഡൽഹി: ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് രാജ്യത്ത് എത്തുമ്പോൾ കുറഞ്ഞത് 12 മാസത്തെ ഉപയോഗ...

സംവിധായകൻ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി; 35 ലക്ഷം തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ മെൻ്റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയ്ക്കും...

കെംപെഗൗഡ ജയന്തി; ബെംഗളൂരുവിൽ ഇന്ന് ഗതാഗത നിയന്ത്രണം

ബെംഗളൂരു: കെംപെഗൗഡ ജയന്തി ആഘോഷങ്ങളോടനുബന്ധിച്ചുള്ള തിരക്ക് പരിഗണിച്ച് നഗരത്തിലെ വിവിധ ഇടങ്ങളില്‍...

ലിവ്-ഇൻ ബന്ധത്തെ എതിർത്തതിന് കൂട്ടക്കൊല: ഒളിവിലായിരുന്ന ആണ്‍സുഹൃത്തും പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവില്‍ ലിവിംഗ്-ഇൻ ബന്ധത്തെ എതിര്‍ത്തതിന് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ കേസില്‍...

ഉപരാഷ്ട്രപതി ഇന്ന് ബെംഗളൂരുവിൽ

ബെംഗളൂരു: രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് ബെംഗളൂരുവിൽ എത്തും....

നാളെ മുതൽ കനത്ത മഴ; 5 ജില്ലകളിൽ യെല്ലോ അലർട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് നാ​ളെ മു​ത​ൽ പ​ര​ക്കെ മ​ഴ​യ്ക്ക് സാ​ധ്യ​ത. കേ​ന്ദ്ര കാ​ലാ​വ​സ്ഥാ...

കേരള എന്‍ട്രന്‍സ് ഫലം ഇന്ന് പ്രഖ്യാപിക്കും

കൊച്ചി: കേരള എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷയായ KEAM 2026 ഫലം...

Related Articles

Popular Categories