പോലീസ് സ്റ്റേഷനില്‍ ആദിവാസി യുവാവ് ജീവനൊടുക്കിയ സംഭവം: രണ്ടു പോലീസുകാര്‍ക്ക് സസ്‌പെൻഷൻ

വയനാട്: ആദിവാസി യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ കല്‍പറ്റ പോലീസ് സ്‌റ്റേഷനിലെ രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ. സംഭവ സമയം ജിഡി ചാർജുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥയ്ക്കും പാറാവ് നിന്ന ഉദ്യോഗസ്ഥനും എതിരെയാണ് നടപടി. ഡിഐജിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നേരത്തേ വയനാട് എസ്പി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇരുവര്‍ക്കുമെതിരേ നടപടിയെടുത്തത്. അമ്പലവയല്‍ നെല്ലാറച്ചാല്‍ സ്വദേശി ഗോകുലിനെ സ്റ്റേഷനിലെ ശുചിമുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോർട്ടം നടപടികള്‍ പൂർത്തിയാക്കി വീട്ടുവളപ്പില്‍ സംസ്കരിക്കാനുളള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് ഗോകുലിന് 18 വയസായില്ലെന്ന വിവരം പുറത്തുവന്നത്.
സംഭവത്തില്‍ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചെന്നായിരുന്നു പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ഉത്തരമേഖലാ ഡിഐജിക്ക് എസ്പി കൈമാറിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. ഗോകുല്‍ ശുചിമുറിയിലേക്ക് പോയി പുറത്തുവരാൻ വൈകിയതില്‍ ജാഗ്രത ഉണ്ടായില്ലെന്നും കൃത്യമായി നിരീക്ഷണം നടന്നില്ലെന്നും റിപ്പോർട്ടില്‍ പറഞ്ഞിരുന്നു.
TAGS : LATEST NEWS
SUMMARY : Incident where a tribal youth committed suicide at a police station: Two policemen suspended



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.