മോഷണം നടത്തിയെന്നാരോപണം; പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ആൾക്കൂട്ട മർദനം


ബെംഗളൂരു: മോഷണം നടത്തിയെന്നാരോപിച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ആൾക്കൂട്ട മർദനം. ദാവൻഗെരെയിലാണ് സംഭവം. ആൺകുട്ടിയെ മരത്തിൽ കെട്ടിയിട്ട് ഡ്രിപ്പ് പൈപ്പുകൾ ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു. ഒമ്പത് പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളതെന്നും പ്രതികളിലൊരാളെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

ചന്നഗിരി താലൂക്കിലെ നല്ലൂരിനടുത്ത് അസ്‌തപനഹള്ളിയിൽ ഏപ്രിൽ നാലിനാണ് സംഭവം നടന്നത്. എന്നാൽ സംഭവത്തിന്റെ വിഡീയോ കഴിഞ്ഞ ദിവസമാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്. ഇരയും പ്രതിയും പച്ചമരുന്നുകൾ വിറ്റ് ഉപജീവനം നടത്തുന്ന ഹക്കി-പിക്കി വിഭാഗത്തിൽപ്പെട്ടവരാണ്. കുട്ടിയുടെ മുത്തച്ഛൻ നല്‍കിയ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. മോഷണക്കുറ്റം ആരോപിച്ച് കുട്ടിയെ ഒരു കൂട്ടം ആളുകൾ ചേർന്ന് കവുങ്ങില്‍ കെട്ടിയിട്ട് മർദിച്ചതായാണ് പരാതി. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ചുവന്ന ഉറുമ്പുകളുണ്ടായിരുന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്.

മർദനമേറ്റ കുട്ടിയെ സഹായിക്കാൻ ശ്രമിച്ച മറ്റൊരു കുട്ടിയെയും ഇതേ സംഘം ആക്രമിച്ചതായും മുത്തച്ഛൻ പറഞ്ഞു. സംഭവത്തിൽ സുഭാഷ് (23), ലക്കി (21), ദർശൻ (22), പരശു (25), ശിവദർശൻ (23), ഹരീഷ് (25), പട്ടി രാജു (20), ഭുനി (18), സുധൻ എന്ന മധുസൂദൻ (32) എന്നീ ഒമ്പത് പ്രതികൾക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.

TAGS: |
SUMMARY: Minor boy attacked by group accusing theft


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!