ബലാത്സംഗ കേസില്‍ ഗുര്‍മീത് റാം റഹിമിന് വീണ്ടും പരോള്‍

ചണ്ഡീഗഡ്: ബലാത്സംഗക്കേസില്‍ 20 വർഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ദേരാ സച്ചാ സൗദാ മേധാവി ഗുർമീത് റാം റഹിം സിംഗിന് വീണ്ടും പരോള്‍. റോഹ്തക്കിലെ സുനാരിയ ജയിലില്‍ കഴിയുന്ന ഗുർമീതിന് 21 ദിവസത്തെ പരോളാണ് ലഭിച്ചത്. ആത്മീയ നേതാവായിരുന്ന ഗുർമീത് തന്‍റെ രണ്ട് ഭക്തരെ ബലാത്സംഗം ചെയ്തതിനാണ് 20 വർഷത്തെ തടവ് ശിക്ഷ ലഭിച്ചത്.
ഇത് രണ്ടാം തവണയാണ് ഗുർമീതിന് പരോള്‍ ലഭിക്കുന്നത്. ജനുവരിയില്‍ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ സമയത്ത് മുപ്പത് ദിവസത്തെ പരോള്‍ ലഭിച്ചിരുന്നു. അന്ന് ദേരയുടെ ആസ്ഥാന മന്ദിരത്തിലാണ് ഇയാള്‍ താമസിച്ചിരുന്നത്.
TAGS : LATEST NEWS
SUMMARY : Gurmeet Ram Rahim granted parole again in rape case