Home KERALA കോഴിക്കോട് -പാലക്കാട് റൂട്ടിൽ പുതിയ ട്രെയിൻ സർവീസ്

കോഴിക്കോട് -പാലക്കാട് റൂട്ടിൽ പുതിയ ട്രെയിൻ സർവീസ്

0
12

കോഴിക്കോട്: കോഴിക്കോട്-പാലക്കാട് റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് ആരംഭിച്ച് റെയിൽവേ. ശനി ഒഴികെ ആഴ്ചയിൽ ആറ് ദിവസമാണ് സർവീസ് നടത്തുക. നിലവിലെ ഷൊർണൂർ-കണ്ണൂർ ട്രെയിൻ ആണ് പാല​ക്കാടേക്ക് നീട്ടിയത്.

രാവിലെ പത്ത് മണിക്ക് കോഴിക്കോട് നിന്ന് ആരംഭിച്ച് ഉച്ചക്ക് 1.05ന് പാലക്കാട് എത്തുന്ന രീതിയിലാണ് സർവീസ്. പാലക്കാട് നിന്ന് ഉച്ചക്ക് 1.50ന് യാത്രയാരംഭിച്ച് രാത്രി 7.40ന് കണ്ണൂരിൽ തിരിച്ചെത്തുന്ന രീതിയിലാണ് മടക്കയാത്ര. ഈ മാസം 23 മുതൽ ട്രെയിൻ സർവീസ് ആരംഭിക്കും.

SUMMARY: New train service on Kozhikode – Palakkad route

 

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

You cannot copy content of this page