കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കെട്ടിടം ഇടിഞ്ഞുവീണു. ആശുപത്രിയിലെ പതിനാലാം വാര്‍ഡ് ആണ് രാവിലെ 11 മണിയോടെ പൊളിഞ്ഞുവീണത്. മൂന്നുപേര്‍ക്ക് പരുക്കേറ്റു. ഏറെ കാലപ്പഴക്കമുള്ള കെട്ടിടം നിലവില്‍ ഉപയോഗത്തിലില്ലാത്തതാണ് എന്നാണ് വിവരം.
മൂന്ന് നിലക്കെട്ടിടമാണ് ഇടിഞ്ഞു വീണത്. കെട്ടിടത്തിന് ഏറെ കാലപ്പഴക്കമുണ്ടെന്നാണ് വിവരം. സര്‍ജറി ഓര്‍ത്തോ പീഡിക്‌സിന്റെ സര്‍ജറി വിഭാഗമാണ് നേരത്തെ ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. ശുചിമുറിയുംഈ കെട്ടിടത്തിലാണ് ഉണ്ടായിരുന്നത്.
പരുക്കേറ്റ മൂന്നുപേരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. പരുക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. കെട്ടിടത്തിനുള്ളില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസ് പരിശോധന തുടരുകയാണ്.
SUMMARY: Kottayam Medical College Hospital building collapses; three injured