ആലപ്പുഴ: തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ പേ വിഷബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. അഞ്ചാം വാര്‍ഡ് ശങ്കരമംഗലം വീട്ടില്‍ ഗോപിനാഥന്‍ നായര്‍ (65) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിനു സമീപം കപ്പലണ്ടി കച്ചവടം നടത്തിയിരുന്ന ഗോപിനാഥന്‍ നായരെ രണ്ടാഴ്ച്ച മുമ്പാണ് തെരുവുനായ ആക്രമിച്ചത്.
രണ്ടാഴ്ച മുമ്പ് തിരുവന്‍വണ്ടൂര്‍ മില്‍മ സൊസൈറ്റിപ്പടിക്കു സമീപത്തുവച്ച് സൈക്കിളില്‍ വീട്ടിലേക്കുവരികയായിരുന്ന ഗോപിനാഥന്റെ പിറകേ നായ ഓടി. ഭയന്ന ഗോപിനാഥന്‍ സൈക്കിളില്‍ നിന്നു വീണു. നായയുടെ ആക്രമണത്തില്‍ നഖം കാലില്‍ കൊണ്ടിരുന്നു. ഇത് ഗോപിനാഥന്‍ കാര്യമാക്കിയില്ല. പനിയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതിനു ശേഷമാണ് ചികിത്സ തേടിയത്.
SUMMARY: Elderly man diagnosed with rabies dies in Alappuzha