തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ തുടര്‍ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയി. മയോ ക്ലിനിക്കില്‍ പത്തുദിവസത്തിലേറെ മുഖ്യമന്ത്രി ചികിത്സയിലായിരിക്കും. കുടുംബത്തോടൊപ്പം ഇന്നു പുലര്‍ച്ചെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് യാത്രതിരിച്ചത്.
ദുബായ് വഴിയാണ് അമേരിക്കയിലേക്ക് മുഖ്യമന്ത്രി പോകുന്നത്. പകരം ചുമതല പതിവുപോലെ ആര്‍ക്കും നല്‍കിയിട്ടില്ല. മുഖ്യമന്ത്രിയുടെ അമേരിക്കന്‍ യാത്രയ്‌ക്കെതിരെ പ്രതിപക്ഷത്തെ ചില നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചു.
SUMMARY: The Chief Minister left for the United States for further treatment.