ഫ്‌ളോറിഡ: പ്രശസ്ത ഓസ്‌ട്രേലിയന്‍- അമേരിക്കന്‍ നടന്‍ ജൂലിയന്‍ മക്മഹോന്‍ (56) അന്തരിച്ചു. ഏറെക്കാലമായി അര്‍ബുദബാധിതനായിരുന്നു. ബുധനാഴ്ചയായിരുന്നു മരണം. ഫന്റാസ്റ്റിക് ഫോര്‍, ചാംഡ്, ഹോം എവേ, നിപ്/ ടക്, എഫ്ബിഐ: മോസ്റ്റ് വാണ്ടഡ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ്.
ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയായിരുന്ന സര്‍ വില്യം മക്മഹോന്റെ മകനാണ്. 1968-ല്‍ ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലായിരുന്നു ജനനം. 1980-കളില്‍ മോഡലായാണ് ജൂലിയന്‍ മക്മഹോന്‍ വിനോദ വ്യവസായത്തില്‍ എത്തുന്നത്. 1989-ല്‍ ഓസ്‌ട്രേലിയന്‍ ടിവി ഷോയിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചു. 1992-ല്‍ പുറത്തിറങ്ങിയ ‘വെറ്റ് ആന്റ് വൈല്‍ഡ് സമ്മര്‍’ ആണ് ആദ്യചിത്രം. നെറ്റ്ഫ്‌ളിക്‌സ് സീരീസ് ‘ദ റെസിഡന്‍സി’ലാണ് അവസാനമായി വേഷമിട്ടത്.
SUMMARY: Fantastic Four star Julian McMahon passes away