Friday, October 10, 2025
27.7 C
Bengaluru

ബാങ്ക്‌ ഓഫ്‌ ബറോഡയിൽ 2,500 തസ്തികകളില്‍ ഒഴിവ്

ബാങ്ക് ഓഫ് ബറോഡ ലോക്കല്‍ ബാങ്ക് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. ആകെ 2,500 തസ്തികകളിലാണ് ഒഴിവ്. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലായ് 24 ആണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് ആയ bankofbaroda.in വഴി അപേക്ഷിക്കാം.

കേരളത്തിൽ 50. ലോക്കൽ ബാങ്ക് ഓഫീസർ (എൽബിഒ) ( ജൂനിയർ മാനേജ്‌മെന്റ് ഗ്രേഡ് സ്‌കെയിൽ -I –-JMG/SI) തസ്‌തികയിലായിരിക്കും നിയമനം. ഒരു സംസ്ഥാനത്ത്‌ മാത്രമേ അപേക്ഷിക്കാനാകൂ. അവിടത്തെ പ്രാദേശികഭാഷ നിർബന്ധമായും അറിഞ്ഞിരിക്കണം. 12 വർഷം തികയുകയോ പ്രമോഷൻ ലഭിക്കുകയോ ചെയ്യുന്നതുവരെ തൽസ്ഥാനത്ത്‌ തുടരണം.

അംഗീകൃത സർവകലാശാല ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത, ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കിലോ റീജണൽ റൂറൽ ബാങ്കിലോ ഓഫീസറായി കുറഞ്ഞത് ഒരു വർഷത്തെ പരിചയം (എൻ‌ബി‌എഫ്‌സി, സഹകരണ ബാങ്ക്‌, പേയ്‌മെന്റ് ബാങ്കുകൾ, ചെറുകിട ധനകാര്യ ബാങ്ക്‌ അല്ലെങ്കിൽ ഫിൻ‌ടെക് കമ്പനികൾ എന്നിവയിലെ പരിചയം പരിഗണിക്കില്ല). അപേക്ഷകർ 680ഓ അതിൽക്കൂടുതൽ സിബിൽ സ്‌കോർ ഉണ്ടായിരിക്കണം. മൂന്നുവർഷത്തെ സർവീസ്‌ ബോണ്ട്‌ ഉണ്ടായിരിക്കും.

പ്രായം: 2025 ജൂലൈ 1 ന് 21 –30 വയസ്‌ (സംവരണ വിഭാഗത്തിന്‌ നിയമാനുസൃത ഇളവുകളുണ്ട്‌). ഓൺലൈൻ ടെസ്റ്റ്, ലാംഗ്വേജ് പ്രൊഫിഷ്യൻസി ടെസ്റ്റ് (എൽപിടി), സൈക്കോമെട്രിക് ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്കഷൻ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ തിരഞ്ഞെടുപ്പ്‌. ഒരുവർഷം പ്രൊബേഷൻ കാലയളവായിരിക്കും. ജൂലൈ 24 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാഫീസ്‌: 850 രൂപ. എസ്‌സി, എസ്‌ടി, പിഡബ്ല്യുഡി, വിമുക്തഭടന്മാര്‍, വനിതാ ഉദ്യോഗാര്‍ത്ഥികള്‍ എന്നിവര്‍ക്ക് ഫീസ് 175 രൂപയും ഗേറ്റ്വേ ചാര്‍ജുകളും ഉണ്ടാകും.പേയ്‌മെന്റ് പേജില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കി ഡെബിറ്റ് കാര്‍ഡുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, ഇന്റര്‍നെറ്റ് ബാങ്കിംഗ്, യുപിഐ, അല്ലെങ്കില്‍ ലഭ്യമായ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് പേയ്‌മെന്റ് നടത്താം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://www.bankofbaroda.in/

SUMMARY: Bank of Baroda has 2,500 vacancies

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തില്‍ മനംനൊന്ത് യുവതി രണ്ട് കുട്ടികളെ കൊലപ്പെടുത്തി ജീവനൊടുക്കി

ബെംഗളൂരു: ബാഗലഗുണ്ടെ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഭുവനേശ്വരി നഗറില്‍ ഭര്‍ത്താവിന്റെ രണ്ടാം...

ശബരിമലയിലെ സ്വര്‍ണത്തില്‍ തിരിമറി നടന്നുവെന്ന് വ്യക്തം, കേസെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം

കൊച്ചി: ശബരിമല സ്വര്‍ണക്കവര്‍ച്ചയില്‍ തിരിമറി നടന്നുവെന്ന് ഹൈക്കോടതി. ശബരിമലയില്‍ തിരിമറി നടന്നുവെന്നത്...

സ്വര്‍ണവിലയിൽ വൻഇടിവ്; പവന് 1360 രൂപ കുറഞ്ഞു,

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. പവന് 1,360 രൂപ...

ഹൃദയാഘാതം; പ്രശസ്ത നടനും പ്രഫഷണല്‍ ബോഡി ബില്‍ഡറുമായ വരീന്ദര്‍ സിങ് ഗുമന്‍ അന്തരിച്ചു

അമൃത്സര്‍: പ്രശസ്ത നടനും പ്രഫഷണല്‍ ബോഡി ബില്‍ഡറുമായ വരീന്ദര്‍ സിങ് ഗുമന്‍(41)...

ഹുൻസൂര്‍ ബസപകടം: മരിച്ചവരുടെ എണ്ണം നാലായി, അപകടത്തിൽപെട്ടത് കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസ് 

ബെംഗളൂരു: മൈസൂരു -വീരാജ്പേട്ട പാതയിലെ ഹുന്‍സൂരിന് സമീപം വനപാതയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ...

Topics

വിദേശത്തുനിന്ന് ലഹരി കടത്ത്: രണ്ട് മലയാളികൾ അറസ്റ്റില്‍ 

ബെംഗളൂരു: വിദേശത്തുനിന്ന് പാഴ്‌സൽ വഴി ലഹരിമരുന്ന് എത്തിച്ച  സംഭവത്തിൽ മലയാളികളായ രണ്ടുപേർ...

വിന്റർ ഷെഡ്യൂൾ; കണ്ണൂരിനും ബെംഗളൂരുവിനുമിടയിൽ 3 പ്രതിദിന വിമാന സർവീസ്

ബെംഗളൂരു: കണ്ണൂരിനും ബെംഗളൂരുവിനുമിടയിൽ 3 പ്രതിദിന വിമാന സർവീസ് ആരംഭിക്കുന്നു. വിന്റർ...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഹംസഫർ എക്‌സ്പ്രസ് 11 ന് വഴി തിരിച്ചുവിടും

ബെംഗളുരു: ചിങ്ങവനത്തിനും കോട്ടയത്തിനും ഇടയ്ക്കു പാലം അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഒക്ടോബര്‍ 11...

ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരന്റെ പിറന്നാള്‍ ആഘോഷം; വീഡിയോ വൈറല്‍

ബെംഗളൂരു: ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരന്റെ പിറന്നാള്‍ ആഘോഷ വീഡിയോ സോഷ്യല്‍...

ടിജെഎസ് ജോര്‍ജിന് വിട; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ബെംഗളൂരുവില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ അ​ന്ത​രി​ച്ച മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ  ടിജെഎസ് ജോര്‍ജിന് വിടനല്‍കി സംസ്ഥാനം....

ബെംഗളൂരുവില്‍ 2 ഡബിൾ ഡെക്കർ മേൽപാലങ്ങൾ കൂടി

ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ മൂന്നാം ഘട്ട വിപുലീകരണത്തില്‍ 2 ഡബിൾ ഡെക്കർ...

യാത്രക്കാരന്‍ മെട്രോ പാളത്തിലേക്ക് ചാടി; ജീവനക്കാർ രക്ഷപ്പെടുത്തി

ബെംഗളൂരു: മെട്രോ പാളത്തിലേക്ക് ചാടിയയാളെ ജീവനക്കാർചേർന്ന് രക്ഷപ്പെടുത്തി. മജസ്റ്റിക് നാദപ്രഭു കെംപെഗൗഡ...

Related News

Popular Categories

You cannot copy content of this page