ബെംഗളൂരു: മുൻ മന്ത്രി ബി.ടി. ലളിതാ നായക് കോൺഗ്രസിൽ ചേർന്നു. പാര്‍ട്ടി ആസ്ഥാനമായ ഭാരത് ജോഡോ ഭവനിൽ നടന്ന ചടങ്ങിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അവരെ പാർട്ടിയിലേക്ക് സ്വീകരിച്ചു. ലളിതയ്ക്കൊപ്പം ഏതാനും അനുയായികളും കോൺഗ്രസിൽ അംഗത്വമെടുത്തു. എഴുത്തുകാരിയും നടിയും ആക്ടിവിസ്റ്റും കൂടിയാണ് ലളിതാ നായക്. എച്ച്. പാട്ടീൽ മന്ത്രിസഭയിൽ കന്നഡ, സാംസ്കാരികവകുപ്പും സ്ത്രീകളുടെയും കുട്ടികളുടെയും വകുപ്പും കൈകാര്യംചെയ്ത മന്ത്രിയാണ്. ആദ്യം ജനതാദളില്‍ പ്രവര്‍ത്തിയച്ച ഇവര്‍ പിന്നീട് ജെഡിഎസിലെത്തി. 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കലബുറഗി മണ്ഡലത്തിൽനിന്ന് മല്ലികാർജുൻ ഖാർഗെക്കെതിരായി ആം ആദ്മി പാർട്ടി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. 1991 ൽ കർണാടക സാഹിത്യ അക്കാദമി അവാർഡ് നേടിയിട്ടുണ്ട്.
SUMMARY: Former Minister B.T. Lalitha Nayak joins Congress

മുൻ മന്ത്രി ബി.ടി. ലളിതാ നായക് കോൺഗ്രസിൽ ചേർന്നു



ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories