ബെംഗളൂരു: ഭാര്യയെടുത്ത വായ്പ്പയെചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ഭര്‍ത്താവ് ഭാര്യയുടെ മൂക്ക് കടിച്ചെടുത്തു. ദാവണഗെരെ ജില്ലയിലെ മന്ത്രഗട്ട ഗ്രാമത്തിലെ വിദ്യയാണ് (30) ക്രൂരമായി ആക്രമിക്കപ്പെട്ടത്. മൂക്കിന്റെ ഒരു ഭാഗം മുറിഞ്ഞുപോയ വിദ്യ ശിവമോഗയിലുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തില്‍ ഭര്‍ത്താവ് വിജയ്ക്കെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
വിജയ്‌യെ ജാമ്യക്കാരനാക്കി വിദ്യ വായ്പ എടുത്തിരുന്നു. ഇതിന്റെ തിരിച്ചടവിൽ മുടക്കം വരുത്തിയതിന്റെ പേരിലായിരുന്നു ഇരുവരും തമ്മിൽ തർക്കം. കഴിഞ്ഞ ദിവസം വഴക്കിനിടെ കൈയ്യേറ്റമുണ്ടായി. പിടിവലിക്കിടെ നിലത്തേക്ക് തള്ളിയിട്ട ശേഷം ഭര്‍ത്താവ് വിജയ് യുവതിയുടെ മൂക്ക് കടിച്ചെടുക്കുകയായിരുന്നു. യുവതിയുടെ മൂക്ക് അറ്റുപോയ അവസ്ഥയിലായിരുന്നു. നിലവിളികേട്ട് ഓടിവന്ന അയല്‍വാസികള്‍ ഉടന്‍തന്നെ യുവതിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
SUMMARY: Argument over loan; Husband bites off wife’s nose