മൈസൂരു: മുതിർന്ന മാധ്യമപ്രവർത്തകനും മൈസൂരുവിൽനിന്ന് പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് സായാഹ്നദിനപത്രമായ സ്റ്റാർ ഓഫ് മൈസൂരിന്റെയും കന്നഡ ദിനപത്രമായ മൈസൂരു മിത്രയുടെയും സ്ഥാപകപത്രാധിപരുമായ കെ.ബി. ഗണപതി (85) അന്തരിച്ചു. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം.
ഫ്രീ-പ്രസ് ജേണൽ, ഇന്ത്യൻ എക്സ്പ്രസ് എന്നീ സ്ഥാപനങ്ങളിലും സേവനമനുഷ്ഠിച്ചു. കർണാടക ഹൈക്കോടതിയിലും ബെംഗളൂരിലെ സിവിൽ കോടതികളിലും അഭിഭാഷകനായി ജോലിചെയ്ത അദ്ദേഹം കന്നഡ, ഇംഗ്ലീഷ് ഭാഷകളിൽ പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. 1995 വരെ കർണാടക പത്രിക അക്കാദമി അംഗമായിരുന്നു. ഭാര്യ: റാലി ഗണപതി. മക്കൾ: വിക്രം മുത്തണ്ണ, മിക്കി ബൊപ്പണ്ണ.
SUMMARY: Star of Mysore editor K.B. Ganapathy passes away