ലണ്ടൻ: ബ്രിട്ടനിൽ ചെറുവിമാനം പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു. ലണ്ടനിലെ സതെൻഡ് വിമാനത്താവളത്തിലാണ് സംഭവം. ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ വിമാനത്തിന് തീപിടിക്കുകയായിരുന്നു. പ്രാദേശികസമയം ഞായറാഴ്ച വൈകീട്ട് നാലോടെയാണ് (ഇന്ത്യൻസമയം രാത്രി എട്ടര) അപകടം. എത്രപേർ അപകടത്തിൽപ്പെട്ടു എന്ന് വ്യക്തമല്ല. 12 മീറ്റർ നീളമുള്ള വിമാനമാണ് അപകടത്തിൽപ്പെട്ടതെന്ന് എസെക്സ് പോലീസ് അറിയിച്ചു.
HUGE blast at UK airport, locals see ‘huge FIREBALL’ erupt into sky
Plane reportedly crashes ‘moments after takeoff’ at London Southend pic.twitter.com/CFjrvaiFTv
— RT (@RT_com) July 13, 2025
നെതർലൻഡ്‌സിലെ ലെലിസ്റ്റഡിലേക്ക് പോയ ബീച്ച് ബി200 മോഡൽ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഇവിടെനിന്ന് പുറപ്പെടേണ്ടിയിരുന്ന നാലുവിമാനം സംഭവത്തെത്തുടർന്ന് റദ്ദാക്കി. അപകടസ്ഥലത്തിനടത്തുള്ള റോക്ഫഡ് ഹൺഡ്രഡ് ഗോൾഫ് ക്ലബ്, വെസ്റ്റ്ക്ലിഫ് റഗ്ബി ക്ലബ് എന്നിവ അടിയന്തരമായി ഒഴിപ്പിച്ചു. സുരക്ഷാ മുൻകരുതലെന്ന നിലയ്ക്ക് സമീപത്തെ ഗോൾഫ്,റഗ്ബി ക്ലബ്ബുകൾ ഒഴിപ്പിച്ചു. ലണ്ടനിൽ നിന്ന് 72 കിലോമീറ്റർ അകലെ കിഴക്കാണ് താരതമ്യേന ചെറിയ വിമാനത്താവളമായ സതെൻഡ്.
SUMMARY: Small plane crashes in London; breaks into a ball of fire after takeoff