കണ്ണൂർ: ചെങ്ങന്നൂര്‍ ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ ജയില്‍ മോചിതയായി. ഷെറിന്റെ മോചനം അംഗീകരിച്ച സര്‍ക്കാര്‍ ഉത്തരവ് എത്തിയതോടെയാണ് കണ്ണൂരിലെ വനിതാ ജയിലില്‍ നിന്നും ഷെറിനെ വിട്ടയച്ചത്. പരോളിലായിരുന്ന ഷെറിന്‍ ഇന്ന് നാലുമണിയോടെയാണ് കണ്ണൂര്‍ വനിതാ ജയിലില്‍ എത്തി നടപടികള്‍ പൂര്‍ത്തീകരിച്ച് പുറത്തിറങ്ങിയത്.
ഷെറിന്‍ ഉള്‍പ്പെടെ 11പേര്‍ക്ക് ശിക്ഷായിളവ് നല്‍കി ജയിലില്‍ നിന്ന് വിട്ടയക്കണമെന്ന മന്ത്രിസഭാ യോഗത്തിന്റെ ശുപാര്‍ശ രാജേന്ദ്ര ആര്‍ലേക്കര്‍ അംഗീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജയിലില്‍ നിന്ന് മോചിപ്പിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്. ശിക്ഷാ ഇളവ് നല്‍കണമെന്ന ശിപാര്‍ശ കഴിഞ്ഞ ദിവസമാണ് ഗവര്‍ണര്‍ അംഗീകരിച്ചത്. പതിനാല് വര്‍ഷം പൂര്‍ത്തിയായതിന് തൊട്ടുപിന്നാലെയാണ് മോചനം.
2009ലാണ് ഭര്‍ത്തൃപിതാവായ ഭാസ്‌കര കാരണവരെ ഷെറിനും മറ്റു മൂന്നുപ്രതികളും ചേര്‍ന്ന് വീടിനുള്ളില്‍വെച്ച് കൊലപ്പെടുത്തിയത്. കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷെറിന്‍ 14 വര്‍ഷം തടവുശിക്ഷ അനുഭവിച്ചു. ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നവര്‍ 14 വര്‍ഷം തടവ് പൂര്‍ത്തിയാക്കിയാല്‍ പരോള്‍ നല്‍കുന്ന പതിവുണ്ട്. അങ്ങനെ ശിക്ഷ അനുഭവിച്ചവരുടെ പട്ടികയിലാണ് ഷെറിന്‍ ഉള്‍പ്പെട്ടിരുന്നത്.
SUMMARY: Bhaskara Karanar murder case; Accused Sherin released from jail