തിരുവന്തപുരം: സ്‌കൂളില്‍ ഭക്ഷ്യവിഷബാധയെന്ന് പരാതി. നാവായിക്കുളം കിഴക്കനേല ഗവ. എല്‍ പി സ്‌കൂളിലാണ് സംഭവം. മുപ്പത്തിയാറ് വിദ്യാർഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂളില്‍ ആരോഗ്യ വിഭാഗം പരിശോധന നടത്തി. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവമുണ്ടായത്. ഫ്രൈഡ് റൈസും ചിക്കൻ കറിയുമാണ് വിദ്യാർഥികള്‍ക്ക് നല്‍കിയത്.
പിന്നാലെ മുപ്പത്തിയാറ് വിദ്യാർഥികള്‍ക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായി. തുടർന്ന് വിദ്യാർഥികളെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്നാണ് സൂചന. സംഭവം ഉണ്ടായിട്ടും ആരോഗ്യ വിഭാഗത്തെ സ്‌കൂള്‍ അധികൃതർ വിവരം അറിയിച്ചിരുന്നില്ലെന്നാണ് ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നത്.
ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥൻ എന്തോ ആവശ്യത്തിന് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോയപ്പോഴാണ് വിവരമറിഞ്ഞതെന്നാണ് സൂചന.
SUMMARY: 36 students suffer from food poisoning after eating school lunch