പുഷ്പ 2വിന്റെ പ്രദര്‍ശനത്തിനിടെ യുവതി മരിച്ച സംഭവം; അല്ലു അര്‍ജുനെതിരെ കുറ്റപത്രം സമര്‍പ്പിച്ച്‌ പോലീസ്

ഹൈദരാബാദ്: ‘പുഷ്പ 2: ദ റൂള്‍’ എന്ന സിനിമയുടെ പ്രീമിയർ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ തെലുങ്ക് താരം അല്ലു അർജുനെ പ്രതിയാക്കി പോലീസ് കുറ്റപത്രം സമർപ്പിച്ചു. അല്ലു അർജുൻ ഉള്‍പ്പെടെ 24 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ഹൈദരാബാദിലെ നമ്പള്ളി കോടതിയിലാണ് അന്വേഷണസംഘം രേഖകള്‍ സമർപ്പിച്ചത്.

2024 ഡിസംബർ നാലിന് ഹൈദരാബാദിലെ സന്ധ്യാ തിയേറ്ററിലായിരുന്നു ദാരുണമായ സംഭവം നടന്നത്. അല്ലു അർജുൻ തിയേറ്ററിലെത്തുന്നത് അറിഞ്ഞ് തടിച്ചുകൂടിയ ആരാധകരുടെ തിരക്കില്‍പ്പെട്ട് 35 വയസ്സുകാരിയായ രേവതി മരണപ്പെടുകയും അവരുടെ മകൻ ശ്രീതേജിന് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാത്തതും അശ്രദ്ധയുമാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് കണ്ടെത്തി.

അപകടസാധ്യതയുണ്ടെന്ന് അറിഞ്ഞിട്ടും മുൻകരുതലുകള്‍ എടുക്കാതെ സന്ദർശനവുമായി മുന്നോട്ട് പോയതാണ് നടനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താൻ കാരണം. അല്ലു അർജുന്റെ പേഴ്സണല്‍ മാനേജർ, മറ്റ് സ്റ്റാഫ് അംഗങ്ങള്‍, എട്ട് പ്രൈവറ്റ് ബൗണ്‍സർമാർ എന്നിവരും പ്രതികളാണ്. ബൗണ്‍സർമാർ ജനക്കൂട്ടത്തിന് നേരെ നടത്തിയ ആംഗ്യങ്ങള്‍ തിരക്ക് വർദ്ധിക്കാൻ കാരണമായെന്നും കുറ്റപത്രത്തില്‍ പറയുന്നു. തിയേറ്റർ ഉടമകളെയും മാനേജ്‌മെന്റിനെയും അശ്രദ്ധയ്ക്ക് പ്രതിപ്പട്ടികയില്‍ ചേർത്തിട്ടുണ്ട്. ഈ കേസില്‍ നേരത്തെ അറസ്റ്റിലായ അല്ലു അർജുൻ നിലവില്‍ ജാമ്യത്തിലാണ്.

SUMMARY: Woman dies during Pushpa 2 screening; Police files chargesheet against Allu Arjun

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഗണേശോത്സവം: ബെംഗളൂരുവിലെ ചില മേഖലകളിൽ അഞ്ച് ദിവസത്തേക്ക് മദ്യവിൽപ്പന നിരോധനം

ബെംഗളൂരു: ഗണേശോത്സവത്തോടനുബന്ധിച്ചുള്ള പൊതുപരിപാടികളും വിഗ്രഹ നിമജ്ജന ഘോഷയാത്രകളും കണക്കിലെടുത്ത് ബെംഗളൂരുവിലെ തിരഞ്ഞെടുത്ത...

മണിപ്പുരിൽ വീണ്ടും ആക്രമണം: രണ്ടു സ്ത്രീകളെ വെടിവച്ചുകൊന്നു; ഫാം ഹൗസുകൾക്ക് തീയിട്ടു

ഇംഫാല്‍: മണിപ്പൂരിലെ താമെങ്‌ലോങ് ജില്ലയില്‍ ഉണ്ടായ വെടിവെപ്പില്‍ രണ്ട് കുക്കി സ്ത്രീകള്‍ക്ക്...

യാത്രയ്ക്ക് അധിക തുക നൽകാൻ പ്രേരിപ്പിച്ചെന്ന് കണ്ടെത്തൽ; റാപ്പിഡോയ്ക്ക് 10 ലക്ഷം രൂപ പിഴ

ഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ അധിക തുക ഈടാക്കാൻ ശ്രമിച്ചെന്ന് കണ്ടെത്തലിൽ റാപ്പിഡോയ്‌ക്കെതിരെ...

കർഷകരെയും ജനങ്ങളെയും ബാധിക്കുമെന്ന ആശങ്ക; കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പാക്കില്ലെന്ന് സർക്കാർ

ബെംഗളൂരു: പശ്ചിമഘട്ട മേഖലയിലെ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പാക്കിലെന്ന്...

സ്കൂള്‍ കലോൽസവ വേദിയിൽ അനൗൺസ്‌മെന്റ് നടത്തുന്നതിനിടെ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു

പാലാ : സ്‌കൂൾ കലോത്സവത്തിനിടെ മുഖ്യസംഘാടകനായ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു. കോട്ടയം ചേർപ്പുങ്കൽ...

ബെംഗളൂരുവിൽ കനത്ത മഴ; റോഡുകളിൽ വെള്ളക്കെട്ട്, ഗതാഗതം തടസ്സപ്പെട്ടു

ബെംഗളൂരു: നഗരത്തിൽ ഇന്ന് വൈകുന്നേരം അപ്രതീക്ഷിതമായി ശക്തമായ മഴ പെയ്തതോടെ പലയിടങ്ങളിലും...

ഡല്‍ഹിയില്‍ നിന്ന് ഉത്തരാഖണ്ഡിലേക്ക് ഇനി വേഗത്തിലെത്താം; വരുന്നു, 127 കിലോമീറ്റര്‍ റെയില്‍ പാത

ന്യൂഡല്‍ഹി: ഡല്‍ഹി-എന്‍സിആര്‍ മേഖലയും ഉത്തരാഖണ്ഡിലെ ചാര്‍ ധാം പ്രദേശവും തമ്മിലുള്ള യാത്രാസൗകര്യം...

എംഎംഎ മീലാദ് സംഗമം സമാപിച്ചു

ബെംഗളൂരു: മലബാർ മുസ്‌ലിം അസോസിയേഷൻ വിവിധ ഘട്ടങ്ങളായി നടത്തിവന്ന മീലാദ് സംഗമങ്ങൾ...

Related Articles

Popular Categories